ബെൽഫാസ്റ്റ്: ഐറിഷ് മലയാളികളായ ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് അന്തരിച്ചു. തിരുവനന്തപുരം വടുവൂർകോണം സ്വദേശികളായ ബെർലിൻ രാജിന്റെയും സഫി ഫ്ളോറൻസിന്റെയും ഇളയ മകൻ ഐസക് ബെർലിൻ ആണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. സെന്റ് അലോഷ്യസ് പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവാന ബെർലിൻ സഹോദരിയാണ്.
അസുഖത്തെ തുടർന്ന് കുട്ടി വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില മോശമായതോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ആറ് മുതൽ എട്ട് വരെ ഐസക് ബെർലിന്റെ മൃതദേഹം ലിസ്ബേൺ റോണി തോംപ്സൺ ഫ്യൂണറൽ ഡയറക്ടറേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. 15, 16, 17 തിയതികളിൽ വൈകീട്ട് 4 മുതൽ രാത്രി 8 വരെ പൊതുദർശനം ഉണ്ടാകും.
സംസ്കാര ശുശ്രൂഷ 18 ന് രാവിലെ 11 മണിയ്ക്ക് ലിസ്ബേൺ റോണി തോംപ്സൺ ഫ്യൂണറൽ ഡയറക്ടറേറ്റ് ചാപ്പലിൽ നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് ലിസ്ബേൺ ന്യൂ സെമിത്തേരിയിൽ കുട്ടിയുടെ മൃതദേഹം സംസ്കരിക്കും. യുടി ബെൽഫാസ്റ്റ് ഇന്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് സംസ്കാര ചടങ്ങുകൾ.

