അരൂർ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്. ദേശീയപാതയിൽ എരമല്ലൂരിലെ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം.
ബന്ധുവിന്റെ വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ചന്ദ്രബാബുവും കുടുംബവും മടങ്ങുമ്പോഴാണ് അപകടം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയ ഉടൻ കാർ പൂർണ്ണമായും കത്തിനശിച്ചു. കെ.എസ്.ഇ.ബി.യുടെ ട്രാൻസ്ഫോർമർ സ്ഥലത്തിനടുത്തായിരുന്നു. ട്രാൻസ്ഫോർമർ ഉടൻ ഓഫ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് എത്തി തീ അണച്ചു.
Discussion about this post

