ഡബ്ലിൻ: മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 40 ഉം 50 ഉം വയസ്സുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിലാണ് അറസ്റ്റ്. ഡൊണഗൽ ഡിവിഷനിലെ ഗാർഡയാണ് ഇവരെ പിടികൂടിയത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ലൗത്ത്, റോസ്കോമൺ കൗണ്ടികളിൽ ഗാർഡ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ 2007 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 50 പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു.
Discussion about this post

