ഡബ്ലിൻ: ഡബ്ലിൻ 12 ലെ അപ്പാർട്ട്മെന്റ് നിർമ്മാണത്തിനായി ആസൂത്രണ അപേക്ഷ സമർപ്പിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ക്രംലിൻ റോഡിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷയാണ് സമർപ്പിച്ചിരിക്കുന്നത്. 38 വീടുകളുടെ നിർമ്മാണമാണ് നിർദ്ദിഷ്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
0.32 ഹെക്ടർ സ്ഥലത്താകും നിർമ്മാണ പ്രവർത്തനങ്ങൾ. പുതിയ വീടുകൾ സോഷ്യൽ ഹൗസിംഗ് വിഭാഗത്തിലാണ് ഉൾപ്പെടുക. ഡബ്ലിൻ സിറ്റി കൗൺസിൽ ആയിരിക്കും ഈ വീടുകളുടെ ഉടമസ്ഥർ. 38 വീടുകളിൽ വൺ ബെഡ്, ടു ബെഡ്, ത്രീ ബെഡ് വീടുകൾ ഉൾപ്പെടുന്നു. 10 വൺ ബെഡ് വീടുകളും, 22 ടു ബെഡ് വീടുകളും, 6 ത്രീ ബെഡ് വീടുകളുമായിരിക്കും നിർമ്മിക്കുക. 3 മുതൽ 4 നിലകളായിരിക്കും അപ്പാർട്ട്മെന്റുകൾക്ക് ഉണ്ടായിരിക്കുക.
Discussion about this post

