ഡബ്ലിൻ: അയർലൻഡിന്റെ പടിഞ്ഞാറൻ മേഖലയിൽ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് പടിഞ്ഞാറൻ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. നാളെ രാത്രി 9 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണിവരെയാണ് മുന്നറിയിപ്പുള്ളത്.
ക്ലെയർ, ഗാൽവെ, കെറി എന്നീ കൗണ്ടികളാണ് അതിശക്തമായ കാറ്റിന് ഇടയുള്ളത്. കൗണ്ടികളിൽ കാറ്റിനെ തുടർന്ന് യാത്രകൾക്കുൾപ്പെടെ തടസ്സം നേരിടാം. കാറ്റിനെ തുടർന്നുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇന്ന് മുതൽ പടിഞ്ഞാറൻ മേഖലകളിൽ നേരിയ തോതിൽ മഴ ലഭിക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. 13 ഡിഗ്രി മുതൽ 16 ഡിഗ്രിവരെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തുക.
Discussion about this post

