ഡബ്ലിൻ: പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലിഡിലിനെതിരായ പരാതിയിൽ മുൻ ജീവനക്കാരന് തിരിച്ചടി. നിയമവിരുദ്ധമായി കമ്പനി പിരിച്ചുവിട്ടുവെന്ന പരാതി വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ തള്ളി. മുൻ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിലാണ് നടപടി.
കറ്റാസിന വാഡ്ലെവ്സ്കയാണ് ലിഡിലിനെതിരെ പരാതി ഉന്നയിച്ചത്. ജീവനക്കാരിയായിരിക്കെ സൂപ്പർമാർക്കറ്റിൽ എത്തിച്ച സ്റ്റോക്കിൽ നിന്നും ഇവർ എനർജി ഡ്രിങ്കുകൾ ആരും അറിയാതെ മാറ്റിവയ്ക്കുകയും പിന്നീടത് കുടിയ്ക്കുകയുമായിരുന്നു. സ്റ്റോക്കിൽ കുറവ് വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കമ്പനി അധികൃതർക്ക് വ്യക്തമായത്. ഇതോടെ വാഡ്ലെവ്സ്കയെ പിരിച്ചുവിടുകയായിരുന്നു. 2023 ൽ ആയിരുന്നു ഈ സംഭവങ്ങൾ.
എന്നാൽ തന്നെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നും താൻ തെറ്റുകാരിയല്ലെന്നും ചൂണ്ടിക്കാട്ടി ഇവർ വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ സംഭവത്തിന്റെ വിശദാംശങ്ങൾ തെളിവ് സഹിതം എംപ്ലോയീ റിലേഷൻസ് മാനേജർ കമ്മീഷന് സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് കമ്മീഷൻ പരാതി തള്ളിയത്.

