കെറി: അയർലൻഡിലെ ഹരിതഭംഗി ഏറ്റവും കൂടുതലുള്ള സ്ഥലമായി മാറി കൗണ്ടി കെറിയിലെ ഡിംഗിൾ ഉപദ്വീപ്. അയർലൻഡ്സ് ഗ്രീനസ്റ്റ് പ്ലേസസ് 2025 ൽ ഡിംഗിൾ ഉപദ്വീപ് തിരഞ്ഞെടുക്കപ്പെട്ടു . നാഷണൽ ജിയോഗ്രാഫിക് ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം എന്ന് വിശേഷിപ്പിച്ച പ്രദേശമാണ് ഡിംഗിൾ ഉപദ്വീപ്.
പരിസ്ഥിതിയോട് തദ്ദേശീയ സമൂഹത്തിനുള്ള പ്രതിബദ്ധതയാണ് ഉപദ്വീപിനെ നേട്ടത്തിന് അർഹമാക്കിയത്. വളരെ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശമാണ് ഡിംഗിൾ ഉപദ്വീപ്. എന്നാൽ പ്രതിവർഷം ദശലക്ഷം ആളുകൾ ഈ ഉപദ്വീപ് സന്ദർശിക്കുന്നുണ്ട്. ഇത്രയേറെ ആളുകൾ സന്ദർശിക്കുന്നതുകൊണ്ട് തന്നെ ദ്വീപിന്റെ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രതിബദ്ധത ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ഗതാഗതം, കൃഷി, സുസ്ഥിര വികസനം എന്നിവയുടെ വികസനത്തിനും വലിയ പങ്കാണ് ഇവിടുത്തെ ജനതയ്ക്ക് ഉള്ളത്. വടക്കൻ ഡബ്ലിനിലെ സ്കെറീസ്, ക്ലെയറിലെ ഇനാഗ് എന്നിവയും ഗ്രീനസ്റ്റ് പ്ലേസായി ഇടം പിടിച്ചിട്ടുണ്ട്.

