ഡബ്ലിൻ: ഇൻഷൂറൻസ് ഇല്ലത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം പോലീസ് പിടിച്ചെടുത്തത് 19,000 ത്തിലധികം വാഹനങ്ങൾ. മോട്ടോർ ഇൻഷൂറേഴ്സ് ബ്യൂറോ ഓഫ് അയർലൻഡാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ വർഷം ഇൻഷൂറൻസ് ഇല്ലാത്തതിനെ തുടർന്ന് 19,673 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
ഐറിഷ് മോട്ടോർ ഇൻഷൂറൻസ് ഡാറ്റാബേസിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ. പുതിയ ഇൻഷുറൻസ് ഡാറ്റാബേസ് ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യ രണ്ട് വർഷങ്ങളിൽ ഇൻഷുറൻസ് ഇല്ലാതെ ഓടിച്ചതിന് ഗാർഡായി ആകെ 38,546 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post

