ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ വാരം അസ്ഥിരകാലാവസ്ഥ തുടരുമെന്ന് മെറ്റ് ഓഫീസ്. മഴയും മഞ്ഞ് വീഴ്ചയും ഈ വാരം ഒരുപോലെ അനുഭവപ്പെടും. അതേസമയം ബുധനാഴ്ച മുതൽ പകൽ നേരങ്ങളിൽ വരണ്ടകാലാവസ്ഥ അനുഭവപ്പെടും. വൈകുന്നേരങ്ങളിൽ ആയിരിക്കും മഴയും മഞ്ഞ് വീഴ്ചയും.
വരും ദിവസങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസ് ആയിരിക്കും പകൽ നേരങ്ങളിൽ അനുഭവപ്പെടുന്ന പരമാവധി താപനില. ഇന്ന് പകൽ നേരങ്ങളിൽ ചൂട് അൽപ്പം കൂടുതൽ ആയിരിക്കും. വൈകീട്ടോടെ മഴ അനുഭവപ്പെടും.
Discussion about this post

