ഡബ്ലിൻ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ അയർലൻഡിലേക്കുള്ള വിസ നിഷേധിക്കപ്പെട്ടത് 63,000 പേർക്ക്. നീതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3,21,000 വിസകൾ നീതി മന്ത്രാലയം അനുവദിച്ചു.
2024 ലും 2025 ലും ഉള്ള കണക്കുകളാണ് നീതി മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 72,137 ഇന്ത്യക്കാർ വിസയ്ക്കായി അപേക്ഷിച്ചു. ഇതിൽ 92.4 ശതമാനം അപേക്ഷകളിലും വിസ അനുവദിച്ചിട്ടുണ്ട്. ബുറുണ്ടിയിൽ നിന്നുള്ള 136 അപേക്ഷകൾ നീതി മന്ത്രാലയത്തിന് ലഭിച്ചു. ഇതിൽ 8.1 ശതമാനം പേർക്ക് വിസ അനുവദിച്ചു.
Discussion about this post

