ഡബ്ലിൻ: കാലാവസ്ഥാ പ്രവചനത്തിലെ പിഴവിൽ മെറ്റ് ഐറാന് വിമർശനം. കഴിഞ്ഞ വർഷം നൂറ് കണക്കിന് പരാതികളാണ് കാലാവസ്ഥാ പ്രവചനത്തിലെ വീഴ്ചയിൽ മെറ്റ് ഐറാന് ലഭിച്ചിരിക്കുന്നത്. ഇയോവിൻ ചുഴലിക്കാറ്റ്, മഞ്ഞ് വീഴ്ച തുടങ്ങിയ സമയങ്ങളിൽ പരാതികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.,
സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായത്. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെടുത്തി വംശീയ വിദ്വേഷ പോസ്റ്റുകൾ ഉൾപ്പെടെ ആളുകൾ പ്രചരിപ്പിച്ചിട്ടുണ്ട്. അതേസമയം ലഭിച്ച പരാതികൾ ഗൗരവമേറിയവ അല്ലെന്നാണ് മെറ്റ് ഐറാന്റെ വിശദീകരണം.
Discussion about this post

