ഡബ്ലിൻ: ബാലിമണിൽ കൗമാരക്കാരന് പരിക്കേൽക്കാനിടയായ വെടിവയ്പ്പിൽ വിവരങ്ങൾക്കായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ സംശയം.
ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ഈ സമയം ഇതുവഴി കടന്ന് പോയവർ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇതുവഴി ഈ സമയം കടന്ന് പോയ വാഹനയാത്രികർ വാഹനങ്ങളുടെ ഡാഷ് ബോർഡ് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post

