ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കാറും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച യുവതിയുടെ പേര് വിവരങ്ങൾ പുറത്ത്. 23 വയസ്സുള്ള ക്ലൗഡിയ ജാസ്കി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ന്യൂടൗണാബ്ബിയിൽ ആയിരുന്നു അപകടം ഉണ്ടായത്.
ബെൽഫാസ്റ്റ് വിമാനത്താവളത്തിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന ബസും 23 കാരി സഞ്ചരിച്ച കാറും ആയിരുന്നു കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ സാരമായി പരിക്കേറ്റ ക്ലൗഡിയ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

