ബെൽഫാസ്റ്റ്: വാഹനാപകടത്തെ തുടർന്ന് വെസ്റ്റ് ലിങ്ക് അടച്ചിട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് യാത്രയ്ക്കായി മറ്റ് റൂട്ടുകൾ തിരഞ്ഞെടുക്കാൻ അധികൃതർ നിർദ്ദേശം നൽകി.
രാത്രി 8.20 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ഡിവിസ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഇതിന് പിന്നാലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുക ആയിരുന്നു. ഇതേ തുടർന്നാണ് റോഡിന്റെ ഇരു ഭാഗങ്ങളും അടച്ചിട്ടത്. അതേസമയം വിവരം ലഭിച്ചതിന് തൊട്ട് പിന്നാലെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി വഴിയിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
Discussion about this post

