ഡബ്ലിൻ: ഈ വേനൽ അവധിക്കാലത്ത് പ്രധാന അവധിക്കാല ഹോട്ട്സ്പോട്ട് റൂട്ടുകളിലേക്കുള്ള സർവ്വീസ് റദ്ദാക്കി റയാൻ എയർ. രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സർവ്വീസുകളാണ് വെട്ടിക്കുറച്ചത്. ഏപ്രിലോടെ ഇവിടങ്ങളിലേക്കുള്ള സർവ്വീസുകൾ നിലയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ-പലംഗ സർവ്വീസ്, ബെൽഫാസ്റ്റ് കൗനാസ് സർവ്വീസ് എന്നിവയാണ് റയാൻ എയർ അവസാനിപ്പിക്കുന്നത്. 18 കിലോമീറ്റർ വിസ്തൃതിയുള്ള ആകർഷകമായ ഒരു തീരദേശ പട്ടണമാണ് പലംഗ. ലിത്വാനിയയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് കൗനാസ്.
Discussion about this post

