Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിനിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ പ്രമുഖ ഇ- കൊമേഴ്‌സ് ഭീമന്മാരായ ആമസോണിന് അനുമതി നൽകി ആസൂത്രണ കമ്മീഷൻ. നോർത്ത് ഡബ്ലിനിലാണ്  സെന്ററുകൾ സ്ഥാപിക്കുന്നത്. മൂന്ന് പുതിയ സെന്ററുകളാണ് ആമസോൺ വെബ് സർവ്വീസസ് ഇവിടെ സ്ഥാപിക്കുന്നത്. 2022 ൽ ആയിരുന്നു ഡാറ്റാ സെന്ററിനായി നിർമ്മാതാക്കളായ യൂണിവേഴ്‌സൽ ഡെവലപ്പേഴ്‌സ് ഫിൻഗൽ കൗണ്ടി കൗൺസിലിൽ അനുമതി തേടി അപേക്ഷ നൽകിയത്. ഇതിന് പിറ്റേ വർഷം അനുമതി നൽകിയെങ്കിലും എതിർപ്പിനെ തുടർന്ന് അനുമതി കൗൺസിൽ പിൻവലിച്ചു. ഇതോടെ ആസൂത്രണ കമ്മീഷൻ മുൻപാകെ അപേക്ഷ നൽകുകയായിരുന്നു. ക്രൂയിസെരാത്ത് റോഡിൽ 65 ഏക്കർ സ്ഥലത്താണ് ഡാറ്റ സെന്ററുകൾ നിർമ്മിക്കുന്നത്.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഇ- സ്‌കൂട്ടർ അപകടത്തിൽ മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത്. സെന്റ്. ജോൺസ് പാർക്കിൽ താമസിക്കുന്ന അലൻ വാൾഷ് ആണ് മരിച്ചത്. വ്യാഴാഴ്ച മനോർ ഹിൽ ജംഗ്ഷനിൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കുട്ടികളുടെ പിതാവാണ് 40 കാരൻ. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ബെൽഫാസ്റ്റ്: തെക്കൻ ബെൽഫാസ്റ്റിൽ രണ്ട് യുവാക്കളെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഡൊണഗൽ റോഡ് മേഖലയിലെ ഉലിഡിയ ഹൗസിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഇരുവരും മരിച്ചതായി വ്യക്തമായി. സംഭവ സ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More

ഡബ്ലിൻ: ചൈന അയർലൻഡിന് ഭീഷണിയല്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ചൈന അയർലൻഡിന്റെ ശത്രു രാഷ്ട്രം ആണെന്ന ഐറിഷ് മിലിട്ടറി ഇന്റലിജൻസ് സർവ്വീസ് മേധാവിയുടെ നിലപാടിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിനിടെയായിരുന്നു ചൈന അയർലൻഡിന് ഭീഷണിയാണെന്ന തരത്തിൽ ഉദ്യോഗസ്ഥൻ പറഞ്ഞത്. ചൈന ലോകശക്തിയാണെന്നും അക്കാര്യത്തിൽ സംശയം ഇല്ലെന്നും മീഹോൾ മാർട്ടിൻ പറഞ്ഞു. ആധുനിക കാലത്ത് ചൈന ഒരിക്കലും യുദ്ധത്തിന് തുടക്കമിട്ടിട്ടില്ല. ചൈനയെക്കുറിച്ച് വിശദമായി മനസിലാക്കാൻ കൂടുതൽ സമയം വേണം. 40 വർഷമായി ചൈനയുടെ ആഗോള സാമ്പത്തിക കാൽപ്പാടുകൾ വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ലിമെറിക്ക്: പ്രതിവർഷം ലിമെറിക്ക് ജനത പാഴാക്കുന്നത് മില്യൺ കണക്കിന് യൂറോയുടെ ഭക്ഷണം. ഈ വർഷം ക്രിസ്തുമസ് കാലം വരെ ഏകദേശം 53 മില്യൺ യൂറോയുടെ ഭക്ഷണം ലിമെറിക്കിലെ ആളുകൾ പാഴാക്കിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. 76,756 വീടുകളിൽ നടത്തിയ പഠനത്തിന്റെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കഴിഞ്ഞ 12 മാസ കാലയളവിൽ ഇവർ ഏകദേശം 53.7 മില്യൺ യൂറോയുടെ ഭക്ഷണം പാഴാക്കിയിട്ടുണ്ട്. ക്രിസ്തുമസിന് ശേഷമുള്ള ദിനത്തിലെ കണക്കുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു. ക്രിസ്തുമസിന് ശേഷം ബ്രെഡാണ് കളയാറുള്ളത് എന്നാണ് 48 ശതമാനം പേരും പറയുന്നത്. 42 ശതമാനം പേരും പച്ചക്കറികളാണ് കളയാറുള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് വെയിലുള്ള കാലാവസ്ഥ. എങ്കിലും നല്ല തണുപ്പ് അനുഭവപ്പെടും. നാല് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ അറിയിച്ചു. നിലവിൽ ഉയർന്ന മർദ്ദം അയർലൻഡിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ഇതാണ് സ്ഥിരതയുള്ള വരണ്ട കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. വരും ദിവസങ്ങളിലും തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.

Read More

ലിമെറിക്ക്: ലിമെറിക്ക് നഗരത്തിൽ ഒഴിഞ്ഞ കെട്ടിടങ്ങളിൽ വാപ്പ്, മൊബൈൽ ഫോൺ ഷോപ്പുകൾ എന്നിവ ആരംഭിക്കുന്നതിന് പിന്തുണ നൽകേണ്ടെന്ന് തീരുമാനിച്ച് കൗണ്ടി കൗൺസിൽ. 2026 ജനുവരി മുതൽ അനുമതി നൽകേണ്ടതില്ലെന്നാണ് കൗൺസിലിന്റെ തീരുമാനം. ട്രേഡ്, ടൂറിസം, എന്റർപ്രൈസ് മേധാവി ബെർഡാൻ ട്രോയ് ആണ് ഇക്കാര്യം അറിയിച്ചത്. ഒഴിഞ്ഞ കെട്ടിടങ്ങളിൽ വ്യാപാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ആകർഷകങ്ങളായ സഹായങ്ങളാണ് കൗൺസിൽ നൽകി വരുന്നത്. രണ്ട് വർഷത്തേയ്ക്ക് ആറായിരം യൂറോ എന്ന നിലയിലാണ് കൗൺസിലിന്റെ സഹായം. വേപ്പ്, ഫോൺ ഷോപ്പുകൾ കൂടുതൽ ആരംഭിക്കുന്നത് മറ്റ് വ്യാപാരത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More

ഡബ്ലിൻ/ബ്രസ്സൽസ്: വിസ നിരോധനത്തിൽ യുഎസിനെ വിമർശിച്ച് യൂറോപ്യൻ യൂണിയൻ. ആവശ്യമെങ്കിൽ അമേരിക്കയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളും അമേരിയ്ക്കയ്‌ക്കെതിരെ രംഗത്ത് എത്തി. പ്രമുഖ യൂറോപ്യൻ പൗരന്മാർക്ക് വിസ നിഷേധിച്ച നടപടിയെ അപലപിക്കുന്നു. ഇത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും യൂറോപ്യൻ യൂണിയൻ അഭിപ്രായപ്പെട്ടു.

Read More

ലൗത്ത്: ലൗത്തിലെ ദ്രോഗെഡയിൽ നിന്നും കാണാതായ കൗമാരക്കാരനായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 18 മുതലാണ് കുട്ടിയെ കാണാതെ ആയത്. 13 കാരനായ ഇസാം രാരിസിനെ ആണ് കാണാതെ ആയത്. അഞ്ച് അടി 8 ഇഞ്ചാണ് കുട്ടിയുടെ ഉയരം. ബ്രൗൺ നിറത്തിലുള്ള കണ്ണുകളും കറുത്ത മുടിയും ഉണ്ട്. 18 ന് രാത്രി 9.15 നാണ് അവസാനമായി കുട്ടിയെ കണ്ടത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ പോലീസിനെ അറിയിക്കേണ്ടതാണ്.

Read More

ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രസീലിൽ അറസ്റ്റിലായ പ്രതിയെ അയർലൻഡിലേക്ക് എത്തിക്കും. അയർലൻഡ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ബ്രസീലിലെ ഫെഡറൽ പോലീസാണ് മാരൻഹാവോയിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡാനിയേലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 20 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ ഐറിഷ് പോലീസിന്റെ നിർദ്ദേശ പ്രകാരം ആണ് ബ്രസീൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. കസ്റ്റഡിയിൽ എടുത്ത ശേഷം അയർലൻഡ് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും.

Read More