ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വയോധികന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് ഗാർഡ. ഇന്നലെയാണ് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് ചോദ്യം ചെയ്യൽ തുടരുന്നത്.
കഴിഞ്ഞ ദിവസമാണ് സെന്റ് മൈക്കിൾസ് അവന്യൂവിൽ പരിക്കേറ്റ നിലയിൽ 80 കാരനെ കണ്ടെത്തിയത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആരോ ആക്രമിച്ചതാണെന്ന് പോലീസിന് വ്യക്തമായി. ഇതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇന്നലെ രാവിലെയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പരിക്കേറ്റ 80 കാരൻ ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Discussion about this post

