ലിമെറിക്ക്: മുതിർന്ന ഹർലിംഗ് താരം ഡയർമുയിഡ് ബൈറൻസിന്റെ പിതാവിന് നേരെ ആക്രമണം. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമി നിയൽ ബൈറൻസിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാത്രി 11 മണിയോടെയായിരുന്നു സംഭവം. പാട്രിക്സ്വെല്ലിലുള്ള വീട്ടിൽവച്ച് നിയലിന് പലവട്ടം കുത്തേൽക്കുകയായിരുന്നു. 60 വയസ്സുള്ള അദ്ദേഹം നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിലാണ്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
Discussion about this post

