ഡബ്ലിൻ: ചൈൽഡ് ബെനഫിറ്റ് സ്കീമിനായി കാത്തിരുന്നവർക്ക് നിരാശ. സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റിൽ സ്കീമിന്റെ രണ്ടാംഘട്ടം ഉണ്ടായിരിക്കില്ലെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ഇതോടെ ആശങ്കയിലായിരിക്കുകയാണ് രക്ഷിതാക്കൾ. കുട്ടികളിലെ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുകൊണ്ടുള്ള സർക്കാർ പദ്ധതിയാണ് ചെൽഡ് ബെനഫിറ്റ് സ്കീം.
സ്കീമിന്റെ രണ്ടാംഘട്ടം ബജറ്റിൽ ഉണ്ടാകുമെന്ന് നേരത്തെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും പബ്ലിക് എക്സ്പൻഡിച്ചർ മന്ത്രി പാസ്കൽ ഡോണോയും വ്യക്തമാക്കിയിരുന്നു. ഇതോടെ വലിയ പ്രതീക്ഷയിലും ആശ്വാസത്തിലും ആയിരുന്നു ജനങ്ങൾ. എന്നാൽ പുതിയ തീരുമാനം ഏവരെയും നിരാശയിലാഴ്ത്തിയിട്ടുണ്ട്.
Discussion about this post

