- ‘അങ്ങനങ്ങ് പോയാലോ?‘ പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ ഹോർമുസിൽ തടഞ്ഞിട്ട് ഇറാൻ
- പാകിസ്ഥാനെ പോലെ ഇറാൻ യുദ്ധത്തിൽ ഇടനിലക്കാരനാകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ
- തൃശൂരിൽ രേഖകൾ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ ; തെരഞ്ഞെടുപ്പിനായി എത്തിച്ചതാണോയെന്ന് സംശയം
- യു പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം ; ഇർഷാദ് ചക്കാലശ്ശേരിയെ മണ്ഡലം കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്
- സ്ത്രീകളെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ച ; പ്രതിഭയെ പിന്തുണച്ച് പിണറായി വിജയൻ
- ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്ശം; വിതുമ്പി യു. പ്രതിഭ
- ഇന്ത്യൻ സൈന്യത്തിനായി വരുന്നു , ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കുന്ന റഡാറുകൾ
- ദൃശ്യം 2 ആദ്യമായി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
Author: sreejithakvijayan
ബെൽഫാസ്റ്റ്: ക്രിസ്തുമസ് ദിനത്തിൽ നോർതേൺ അയർലൻഡിൽ പള്ളികൾക്ക് നേരെ ആക്രമണം. രണ്ട് പള്ളികളാണ് തകർന്നത്. സംഭവങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അർമാഗ്, മൊനാഘൻ എന്നീ കൗണ്ടികളിലെ പള്ളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡണ്ടാൽക്ക് സ്ട്രീറ്റിലെ സെന്റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയ്ക്കും കാസിൽബ്ലേനി റോഡിലെ സെക്കൻഡ് ന്യൂടൗൺഹാമിൽട്ടൺ പ്രെസ്ബിറ്റീരിയൻ പള്ളിയ്ക്കും കേടുപാടുകൾ ഉണ്ടായി. ഇവിടെ നിന്നും സാധനങ്ങളും മോഷണം പോയി.
സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വീടിന് തീപിടിച്ച് സഹോദരങ്ങൾ വെന്തുമരിച്ചു. ഏകദേശം 80 വയസ്സ് പ്രായം തോന്നുന്ന രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ഈസ്‌കിക്ക് സമീപമുള്ള വസതിയിൽ ആണ് ഇരുവരും താമസിക്കുന്നത്. രാത്രിയിൽ ആയിരുന്നു ഇവിടെ തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞതിന് പിന്നാലെ പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തീ പൂർണമായി അണച്ച ശേഷമാണ് മൃതദേഹങ്ങൾ കണ്ടത്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാണാതായ കൗമാരക്കാരികളായ പെൺകുട്ടികളെ കണ്ടെത്തി. ഇരുവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇവരെ കണ്ടെത്തിയത് എന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടികളെ കണ്ടെത്താൻ സഹായിച്ച മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പോലീസ് നന്ദി പറഞ്ഞു.
ഡൗൺ: കൗണ്ടി ഡൗണിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ബ്രൈൻ വില്യംസ് എന്ന വ്യക്തിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ആറാം തിയതി ആയിരുന്നു വില്യംസിനെ കാണാതെ ആയത്. ഗ്രൂംസ്‌പോർട്ടിൽ ആയിരുന്നു അവസാനമായി അദ്ദേഹത്തെ കണ്ടത്. ഇവിടെ നിന്നും തന്നെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നതും. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഡബ്ലിൻ: അടുത്ത വർഷം വിദേശത്തേയ്ക്ക് വിനോദ യാത്ര പദ്ധതിയിടുന്നവർക്ക് മുന്നറിയിപ്പ്. യാത്രയ്ക്ക് പദ്ധതിയിടും മുൻപ് പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് വിദേശകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആളുകളെ ഇതേക്കുറിച്ച് ബോധവത്കരിക്കാൻ സർക്കാർ പുതിയ ക്യാമ്പെയ്‌നും തുടക്കം കുറിച്ചിട്ടുണ്ട്. ഡോണ്ട് ബി ദാറ്റ് പേഴ്‌സൺ ( ആ വ്യക്തി ആകരുത് ) എന്ന പേരിലാണ് ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചിരിക്കുന്നത്. ആളുകളെ പാസ്‌പോർട്ടുകൾ പരിശോധിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് ക്യാമ്പെയിൻ. പാസ്‌പോർട്ട് ഇല്ലാത്തവരും, കാലാവധി കഴിഞ്ഞവരും ഓൺലൈൻ ആയി അപേക്ഷ ഉടനെ നൽകണമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ വില വർധിക്കുന്നതായി പോലീസ്. സമീപ വർഷങ്ങളിൽ വ്യാപകമായി കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തതാണ് വില വർധനവിന് കാരണം ആയത്. അതേസമയം കൊക്കെയ്ൻ മറ്റ് രാസവസ്തുക്കളുമായി കലർത്തിയും നേർപ്പിച്ചുമാണ് ഡീലർമാരുടെ വിൽപ്പന. പബ്ബുകളിൽ നിന്നും രാസവസ്തുക്കൾ കലർന്ന കൊക്കെയ്ൻ ശേഖരം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 2023 ൽ എംവി മാത്യു കപ്പലിൽ നിന്നും 157 മില്യൺ യൂറോ വിലമതിയ്ക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. ഇത് കൊക്കെയ്‌നിന്റെ വില ഉയരാൻ കാരണമായതായി ഗാർഡ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയുടെ തലവനായ ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് സീമസ് ബോളണ്ട് വിലയിരുത്തുന്നു. ഇതിന് ശേഷം ഒരു കിലോ കൊക്കെയ്‌നിന്റെ വില 25,000 യൂറോയിൽ നിന്നും 40,000 യൂറോ ആയി ഉയർന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തുടർച്ചയായ പിടികൂടലിനെ തുടർന്ന് മയക്കുമരുന്ന് മാഫിയകൾക്ക് ഐറിഷ് വിപണിയിലെ വിശ്വാസ്യത നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ 73 കാരിയ്ക്ക് ദാരുണാന്ത്യം. ഡൗൺപാട്രിക്കിലെ ആർഡ്ഗ്ലാസ് റോഡിൽ ആയിരുന്നു സംഭവം. 73 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്ക് ശേഷം ആയിരുന്നു അപകടം ഉണ്ടായത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതിൽ ഒരു കാർ ഓടിച്ചിരുന്നത് 73 കാരിയായ ഏയ്ഞ്ചല ഫീനാൻ ആയിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന 40 കാരന് പരിക്കുണ്ട്.
ഡബ്ലിൻ: യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിന് ശ്രമിച്ച് ഇന്ത്യ. യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവയുമായി ഇന്ത്യ നടത്തിവന്ന പ്രാഥമിക ചർച്ചകൾ അവസാനിച്ചു. വിദേശാകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ബ്രസൽസിൽ ചർച്ച നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ ഇയു അംഗങ്ങൾ ഇന്ത്യ സന്ദർശിച്ചു. നിലവിൽ ചർച്ചകൾ താത്കാലികമായിട്ടാണ് അവസാനിപ്പിച്ചത്. വരും നാളുകളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: രജിസ്‌ട്രേഷൻ സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് ഓർമ്മപ്പെടുത്തലുമായി എൻഎംബിഐ. ക്രിസ്തുമസ് – പുതുവത്സര കാലത്തും രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അവസരം ഉണ്ടെന്ന് എൻഎംബിഐ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി 31 വരെ രജിസ്‌ട്രേഷൻ പുതുക്കാൻ അവസരമുണ്ട്. ഇതിനോടകം തന്നെ 37,000 നഴ്‌സുമാരും മിഡ്‌വൈഫുമാരും രജിസ്‌ട്രേഷൻ പുതുക്കിയിട്ടുണ്ട്. പുതുക്കാത്തവർക്ക് ഓൺലൈനായി നടപടിക്രമങ്ങൾ പൂർത്തിയാക്കാം. നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർ 0818 200 116 (+353 818 200 116) എന്ന നമ്പറിലോ regservices@nmbi.ie എന്ന ഇമെയിൽ വിലാസത്തിലോ കസ്റ്റമർ കെയർ ടീമിനെ ബന്ധപ്പെടണം.
ഡബ്ലിൻ: ക്രിസ്തുമസിന് ശേഷവും ഡബ്ലിൻ സിറ്റി സെന്ററിൽ കച്ചവടം തകൃതി. സെന്റ് സ്റ്റീഫൻസ് ഡേ ആയ ഇന്നലെ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെട്ടത്. ആളുകൾ വലിയ തോതിൽ എത്തുന്നത് കച്ചവടക്കാർക്കും സന്തോഷം നൽകുന്നുണ്ട്. ഭൂരിഭാഗം കടകളിലും സാധനങ്ങൾക്ക് ഡിസ്‌കൗണ്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പല കടകളിലും സാധനങ്ങൾക്ക് പകുതി വില മാത്രമാണ് ഉള്ളത്. പുരുഷന്മാരാണ് ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. വിനോദ സഞ്ചാരികളും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
