ഡബ്ലിൻ: പാർലമെന്റ് പാർട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ബുധനാഴ്ച ഡെയ്ൽ ചേരാനിരിക്കെയാണ് അദ്ദേഹം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. കോർക്കിൽ ആയിരുന്നു കൂടിക്കാഴ്ച.
അടുത്ത ദിവസങ്ങളിൽ ഫിയന്ന ഫെയിൽ ടിഡിമാർ, സെനേറ്റർമാർ, എംഇപികൾ എന്നിവർ ഡെയ്ലിന് മുന്നോടിയായി പാർട്ടി നയം സ്വീകരിക്കും. ഭവന നിർമ്മാണം, സമ്പദ്വ്യവസ്ഥ, സാമൂഹിക സംരക്ഷണ പിന്തുണ, വൈകല്യ അവകാശങ്ങൾ, കുടിയേറ്റ നയ പരിഷ്കരണം എന്നിവയെക്കുറിച്ച് ഇന്നത്തെ യോഗം ചർച്ച ചെയ്തു.
Discussion about this post

