ടൈറോൺ: കൗണ്ടി ടൈറോണിൽ യുവതിയ്ക്ക് കുത്തേറ്റു. ഡൺഗനിലെ ഓക്സ് അവന്യൂവിൽ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ ആക്രമണത്തിൽ പ്രദേശത്തെ മൂന്ന് പേർക്ക് കൂടി പരിക്കുണ്ട്.
സംഘർഷത്തിനിടെ ആണ് യുവതിയ്ക്കും മറ്റുള്ളവർക്കും പരിക്കേറ്റത് എന്നാണ് പോലീസ് പറയുന്നത്. സ്ക്രൂഡ്രൈവർ കൊണ്ട് തലയ്ക്കാണ് യുവതിയ്ക്ക് കുത്തേറ്റിരിക്കുന്നത്. അതേസമയം യുവതി ഉൾപ്പെടെ പരിക്കേറ്റ നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post

