Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളി ജോസഫ് ജെയിംസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. കഴിയാവുന്ന തുക നൽകി ജെയിംസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം. താത്പര്യമുള്ളവർക്ക് https://gofund.me/374938b8b എന്ന ലിങ്കുവഴി സഹായം നൽകാം. കഴിഞ്ഞ ദിവസം ആയിരുന്നു കോട്ടയം ആർപ്പൂക്കര സ്വദേശിയായ ജോസഫ് ജെയിംസിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 49 വയസ്സായിരുന്നു. ഡബ്ലിനിലാണ് അദ്ദേഹം ഭാര്യ ആശയ്ക്കും ആറ് മക്കൾക്കുമൊപ്പം താമസിക്കുന്നത്. ഡബ്ലിനിൽ നഴ്‌സ് ആണ് ആശ.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലൂടെ ഇനി ചീറി പായുക പുതിയ ഡാർട്ട് ട്രെയിനുകൾ. പഴയ ഡാർട്ട് കാര്യേജുകൾക്ക് പകരം പുതിയവ കൊണ്ടുവരാനാണ് സർക്കാർ പദ്ധതി. നേരത്തെ ഓർഡർ നൽകിയ ഡാർട്ട് ട്രെയിനുകൾ കൂടാതെ 100 പുതിയ ട്രെയിനുകളാണ് പുതുതായി വാങ്ങുന്നത്. 1984 മുതലുള്ള സർവ്വീസുകളാണ് ഇപ്പോഴും തുടരുന്നത്. ഇവയ്ക്ക് പകരമായിട്ടാണ് പുതിയ കാര്യേജുകൾ. നേരത്തെ രണ്ട് വട്ടം പുതിയ കാര്യേജുകൾക്ക് ഓർഡർ നൽകിയിരുന്നു. ഇതുവരെ ഡാർട്ട് ട്രെയിനുകൾക്കായി 670 മില്യൺ യൂറോയാണ് അധികൃതർ മുടക്കിയിരിക്കുന്നത്. 2027 ഓടെ പുതിയ കാര്യേജുകൾ സർവ്വീസ് ആരംഭിക്കും.

Read More

ഡബ്ലിൻ:രോഗിയായിരുന്നപ്പോൾ പരിചരിച്ച നഴ്‌സിന് വൻ തുക സമ്മാനമായി നൽകി ബിസിനസുകാരൻ. 25,000 യൂറോയാണ് സമ്മാനമായി നഴ്‌സിന് നൽകിയത്. ചികിത്സയ്ക്കായി ഡബ്ലിനിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴായിരുന്നു നഴ്‌സിന്റെ പരിചരണം അദ്ദേഹത്തിന് ലഭിച്ചത്. നഴ്‌സിന്റെ ശ്രദ്ധയിൽ ആരോഗ്യം വീണ്ടെടുത്ത ബിസിനസുകാരൻ എന്തെങ്കിലും സമ്മാനമായി നൽകണമെന്ന് ആഗ്രഹിക്കുകയായിരുന്നു. തുടർന്ന് വിൽപ്പത്രത്തിൽ ഇക്കാര്യം രേഖപ്പെടുത്തി. ഫൈൻഡേഴ്‌സ് ഇന്റർനാഷണൽ അയർലൻഡിന്റെ സഹായത്തോടെയാണ് നഴ്‌സിനെ കണ്ടെത്തിയത്. ബിസിനസുകാരന്റെയോ നഴ്‌സിന്റെയോ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

ഡബ്ലിൻ: അയർലൻഡിൽ ക്രിസ്തുമസ് ആഘോഷിച്ച് ഗായിക മഞ്ജരി. ഇൻസ്റ്റഗ്രാമിലൂടെയാണ് മഞ്ജരി ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. അയർലൻഡിലെ ക്രിസ്തുമസ് ഷോപ്പിംഗ് അനുഭവം ഗായിക പങ്കുവയ്ക്കുന്നുണ്ട്. അയർലൻഡിലെ ഒരു കടയിൽ നിന്നും ക്രിസ്തുമസ് അലങ്കാരത്തിനായി സാധനങ്ങൾ വാങ്ങുന്ന ദൃശ്യങ്ങളാണ് മഞ്ജരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ക്രിസ്തുമസിനോട് ഏറെ പ്രിയം എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ മഞ്ജരിക്ക് ക്രിസ്തുമസ് ആശംസകൾ നേർട്ടിട്ടുള്ളത്.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വാഹനാപകടത്തിൽ ഗാൽവേ ജോക്കി പോൾ കാവനാഗ് മരിച്ചു. 20 വയസ്സായിരുന്നു അദ്ദേഹത്തിന്. ലിമെറിക്കിലെ എൻ20 റോഡിൽ ആയിരുന്നു സംഭവം. ബുധനാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ പോളിന് സംഭവ സ്ഥലത്ത് വച്ചുതന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. രണ്ട് വർഷമായി കവാനി എൻഡ ബോൾഗറുടെ ടീമിന്റെ ഭാഗമാണ് പോൾ.

Read More

ഡബ്ലിൻ: അയർലൻഡിൽ അധിക വാട്ടർചാർജ് ഏർപ്പെടുത്താനുള്ള സർക്കാർ നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഭവന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ. അയർലൻഡിൽ അധിക വാട്ടർ ചാർജുകൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് ഈ വർഷം ജനുവരിയിൽ ചോദിച്ചിരുന്നുവെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 48 വയസ്സുകാരനാണ് മരിച്ചത്. ബാലിമെനയിലെ വാറിംഗ് സ്ട്രീറ്റ് മേഖലയിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ ബാലിമെന ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്ത് എത്തി. തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി.

Read More

ടൈറോൺ: വടക്കൻ അയർലൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം. ടൈറോൺ , ഡൗൺ എന്നീ കൗണ്ടികളിലാണ് വാഹനാപകടങ്ങൾ ഉണ്ടായത്. മരിച്ചവർ രണ്ടും യുവാക്കളാണ്. ടൈറോണിലെ കുക്ക്സ്ടൗണിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 20 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. ന്യൂടൗണാർഡ്‌സിലെ ക്രെയ്ഗന്റ്ലെറ്റ് പ്രദേശത്തെ ഹോളിവുഡ് റോഡിൽ ആയിരുന്നു രണ്ടാമത്തെ അപകടം ഉണ്ടായത്. ഇതിൽ 23 കാരനും മരിച്ചു.

Read More

കോർക്ക്: മോശം സമയത്ത് കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് കാർ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ജോയ്‌സ് തോമസിന്റെ കുടുംബം. ചെയ്തു തന്ന എല്ലാ സഹായങ്ങൾക്കും കോർക്കിലെ മലയാളി സമൂഹത്തോട് നന്ദി പറയുന്നതായി ജോയ്‌സിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ബാലിനോ കമ്യൂണിറ്റി ഫേസ്ബുക്ക് പേജിൽ ആയിരുന്നു നന്ദി പ്രകടമാക്കിക്കൊണ്ടുള്ള കുറിപ്പ് കുടുംബം പങ്കുവച്ചത്. ഒരിക്കലും സങ്കൽപ്പിക്കാനാകാത്ത നഷ്ടമാണ് തങ്ങൾക്ക് ഉണ്ടായത് എന്ന് കുടുംബത്തിന്റെ കുറിപ്പിൽ പറയുന്നു. ഈ സമയത്ത് ആളുകൾ നൽകിയ അചഞ്ചലമായ പിന്തുണയിൽ തങ്ങൾ ശക്തിപ്രാപിക്കുകയാണ്. സ്‌നേഹവും കരുതലും ആശ്വാസവും കൊണ്ട് തങ്ങളെ എല്ലാവരും പിന്തുണച്ചുവെന്നും കുടുംബം അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യത്തിൽ തണുപ്പ്. ന്യൂഇയർ വരെ ഈ തണുത്ത കാലാവസ്ഥ തുടരുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇന്നലെയും ക്രിസ്തുമസ് ദിനത്തിലും താരതമ്യേന തണുത്ത കാലാവസ്ഥ അയർലൻഡിൽ അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ശൈത്യകാലത്ത് അനുഭവപ്പെടാറുള്ള വെയിലും ഉണ്ടാകും. എന്നാൽ ഉച്ചയോട് അടുക്കുമ്പോൾ കിഴക്ക് ഭാഗത്ത് കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. മൂന്ന് മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അയർലൻഡിലെ ഏറ്റവും ഉയർന്ന താപനില. പടിഞ്ഞാറ് ഭാഗത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെടും.

Read More