- കേക്ക് കഴിക്കലും സമ്മാനം നൽകലും മാത്രമല്ല; ഐറിഷ് ജനത ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇങ്ങനെ
- ഭവന നിർമ്മാണം; അയർലൻഡിന് വിദേശ തൊഴിലാളികളെ ആവശ്യം
- അയർലൻഡിലേക്ക് ലഹരി ഒഴുക്ക്; ലക്ഷ്യം ക്രിസ്തുമസ് വിപണി
- അയർലൻഡ് സന്ദർശിച്ച് മടങ്ങുന്നതിനിടെ അറസ്റ്റ്; മാസങ്ങൾക്ക് ശേഷം 58 കാരിയ്ക്ക് മോചനം
- പ്രതിഷേധം ഇനിയും തുടരും; നയം വ്യക്തമാക്കി ഐഎൻഎംഒ
- കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്
- സംഘടിത കുറ്റകൃത്യം; 20 കാരൻ അറസ്റ്റിൽ
- ഇസ്ലാമിലോ , ഖുർആനിലോ കറുത്ത വസ്ത്രം ധരിക്കണമെന്നും മുഖം മുഴുവൻ മറയ്ക്കണമെന്നും പറഞ്ഞിട്ടില്ല : ഡാനിഷ് ഇഖ്ബാൽ
Author: sreejithakvijayan
ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് അവതരണം അടുത്തിരിക്കെ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്. അധിക തുക ബജറ്റിൽ ചിലവഴിക്കരുതെന്നാണ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. ഇത് അനാവശ്യമാണെന്നും ബാങ്ക് വ്യക്തമാക്കുന്നു. നിലവിൽ 9.4 ബില്യൺ യൂറോയാണ് ബജറ്റിൽ നിശ്ചയിച്ചിരിക്കുന്നത്. ഇത് അധിക തുകയാണ്. നിലവിലെ അവസ്ഥയിൽ സർക്കാർ ചിലവുകൾ നിയന്ത്രിക്കുന്നതാണ് നല്ലത്. അധിക ചിലവഴിക്കൽ മുന്നോട്ട്‌പോകലിനെ ബാധിക്കും. ഈ വർഷം പ്രതീക്ഷിച്ചതിലും കൂടുതൽ ധനകമ്മി ഉണ്ടാകാനാണ് സാധ്യത. ഈ വർഷം എല്ലാ സർക്കാർ വകുപ്പുകളുടെയും ചിലവ് പ്രതീക്ഷിച്ചതിലും കൂടുതലാണ്. വരും വർഷങ്ങളിൽ സംസ്ഥാനം ശേഖരിക്കുന്ന വരുമാനം മിതമായിരിക്കും. ഇത് അടിസ്ഥാന കമ്മി വഷളാകുന്നതിലേക്ക് നയിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
ഡബ്ലിൻ: വരും വർഷങ്ങളിൽ അയർലൻഡിലെ നഴ്‌സിംഗ് ഹോമുകളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി നഴ്‌സിംഗ് ഹോംസ് അയർലൻഡ്. അയർലൻഡിലെ ജനസംഖ്യാ നിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് എൻഎച്ച്‌ഐയുടെ പ്രതികരണം. 2040 ആകുമ്പോഴേയ്ക്കും 15,000 ലധികം കിടക്കകൾ നഴ്‌സിംഗ് ഹോമുകൾക്ക് വേണ്ടിവരുമെന്നും എൻഎച്ച്‌ഐ വ്യക്തമാക്കി. കിൽക്കെന്നിയിലെ എൻഎച്ച്‌ഐ വാർഷിക കോൺഫറൻസിൽ ആയിരുന്നു ഈ അഭിപ്രായങ്ങൾ ഉയർന്നുവന്നത്. അയർലൻഡിൽ വൃദ്ധരുടെ ജനസംഖ്യാ നിരക്കിൽ വലിയ വർദ്ധനവാണ് ഉള്ളത്. ഭാവിയിൽ നഴ്‌സിംഗ് ഹോമുകളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. 2040 ആകുമ്പോഴേയ്ക്കും 15,000 അധിക കിടക്കകൾ ആവശ്യമാണ്. ഇപ്പോൾ ജനസംഖ്യ ഉയരുകയും നഴ്‌സിംഗ് ഹോമുകൾ അടച്ച് പൂട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ബെഡിന്റെ ആവശ്യകത വർദ്ധിക്കുകയാണ്. ശക്തമായ നടപടി വിഷയത്തിൽ സ്വീകരിക്കണം. അല്ലാത്തപക്ഷം വലിയ ബുദ്ധിമുട്ടുകൾ ഭാവിയിൽ നേരിടേണ്ടിവരുമെന്നും എൻഎച്ച്‌ഐ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിലെ പൈതൃക കേന്ദ്രങ്ങളുടെ വികസനത്തിനായി 90 മില്യൺ യൂറോ. 14 പ്രാദേശിക അതോറിറ്റികൾ ചേർന്നാണ് ഇത്രയും വലിയ തുക അനുവദിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് 14 പൈതൃക കേന്ദ്രങ്ങൾ രാജ്യത്തെ തന്നെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ടൗൺ സെന്റർ ഫസ്റ്റ് ഹെറിറ്റേജ് റിവൈവൽ സ്‌കീമിന്റെ ഭാഗമായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത് എന്ന് ഭവനമന്ത്രി ജെയിംസ് ബ്രൗൺ വ്യക്തമാക്കി. കാർലോയിലെ മുൻ ബാങ്ക് ഓഫ് അയർലൻഡ്, എന്നിസിലെ ക്ലോയിസ്റ്റർ, ത്രാലിലെ ആഷ് മെമ്മോറിയൽ ഹാൾ മുതലായവയാണ് നവീകരിക്കുന്നത്. ലെറ്റർകെന്നിയിലെ കോർട്ട്ഹൗസും നവീകരിക്കും. അതേസമയം പെെതൃക കേന്ദ്രങ്ങൾ മുഖംമിനുക്കുന്നതോട് കൂടി ടൂറിസം മേഖലവഴിയുള്ള വരുമാനവും വർദ്ധിക്കും.
ടൈറോൺ: ലോഫ് നീഗ് തടാകത്തിലെ പ്രശ്‌നപരിഹാരത്തിനായുള്ള നിർണായക പദ്ധതിയുമായി വിദഗ്ധർ. ലോഫ് നീഗിലെ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ അത്യാധുനിക ബഹിരാകാശ സാങ്കേതിക നിരീക്ഷണ സംവിധാനം പ്രയോജനപ്പെടുത്താനാണ് തീരുമാനം. ഈ സാങ്കേതിക വിദ്യയുടെ നിർമ്മാണത്തിനായി യുകെയിലെ ബഹിരാകാശ ഏജൻസി 8 ലക്ഷം പൗണ്ട് അനുവദിച്ചിട്ടുണ്ട്. അയർലൻഡിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോഫ് നീഗ്. എന്നാൽ തടാകത്തിൽ പടർന്ന് പിടിച്ചിരിക്കുന്ന ബ്ലൂ-ഗ്രീൻ ആൽഗ വെള്ളത്തെ മലിനമാക്കിയിരിക്കുകയാണ്. മുൻ വർഷങ്ങളിലും തടാകത്തിൽ ആൽഗകൾ ഉണ്ടായിരുന്നു എങ്കിലും ഈ വർഷമാണ് സ്ഥിതി ഇത്രയേറെ രൂക്ഷമായത്.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നും കണ്ടെടുത്ത അസ്ഥികൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് അയക്കും. ഫോറൻസിക് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായ ശേഷമായിരിക്കും അസ്ഥികൾ സ്ഥലത്ത് നിന്നും മാറ്റുക. അതേസമയം അസ്ഥികളിൽ നിന്നും ലഭിച്ച സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. നാല് വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്നും കാണാതായ ഡാനിയേൽ അരൂബോസിന്റേതാണ് അസ്ഥികൾ എന്നാണ് നിഗമനം. നാളുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെയാണ് ഡൊണബേറ്റിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. കാണാതായതിന് പിന്നാലെ മരിച്ച കുട്ടിയെ ഡൊണബേറ്റിലെ പോർട്ടെയ്ൻ റോഡിലെ തുറസ്സായ പ്രദേശത്ത് കുഴിച്ചിട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയായിരുന്നു ഇവിടെ പരിശോധന ആരംഭിച്ചത്. അസ്ഥികൾക്ക് പുറമേ ഇവിടെ നിന്നും കുട്ടിയുടേത് എന്ന് സംശയിക്കുന്ന വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ടെന്റുകൾ സ്ഥാപിച്ചാണ് പോലീസുകാർ സ്ഥലത്ത് പരിശോധന നടത്തുന്നത്.
മീത്ത്: കൗണ്ടി മീത്തിൽ 80 കാരൻ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 40 കാരനായ കാർ ഡ്രൈവർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇയാൾ ഓടിച്ചിരുന്ന കാറിടിച്ച് 80 കാരൻ മരിച്ചത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളുടെ കാറും പിടിച്ചെടുത്തു. സംഭവത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
ഡബ്ലിൻ: റഷ്യയ്‌ക്കെതിരെ യുക്രെയ്‌ന് സൈനിക സഹായം നൽകി അയർലൻഡ്. വാഹനങ്ങളും ആയുധങ്ങളുമാണ് അയർലൻഡ് യുക്രെയ്ൻ സൈന്യത്തിന് നൽകുന്നത്. നിലവിൽ ഐറിഷ് ഡിഫൻസ് ഫോഴ്‌സിന്റെ 43 വാഹനങ്ങൾ പോളണ്ടിന്റെ തെക്ക്- കിഴക്കൻ മേഖലയിലെ റസെസോവ് ഹബ്ബിൽ എത്തിയിട്ടുണ്ട്. വാഹനങ്ങൾക്ക് പുറമേ മൈനുകൾ കണ്ടെത്തി നിർവ്വീര്യമാക്കുന്ന മൂന്ന് റോബോർട്ടിക് യൂണിറ്റുകളും യുക്രെയ്‌ന് അയർലൻഡ് കൈമാറുന്നുണ്ട്. സ്‌ഫോടക വസ്തുക്കളും നൽകുന്നുണ്ട്. ആംബുലൻസുകൾ, മിനി ബസുകൾ, മിനി ട്രക്കുൾ, ഐറിഷ് പ്രതിരോധ സേന ഉപയോഗിച്ചിരുന്ന 16 ഫോർഡ് റേഞ്ചേഴ്‌സ് എന്നിവയാണ് കൈമാറുന്ന വാഹനങ്ങൾ. അയർലൻഡ് ഇതുവരെ നൽകിയതിൽവച്ച് ഏറ്റവും വലിയ സൈനിക സഹായമാണ് ഇത്.
ലിമെറിക്ക്: ലീ സ്‌ളാറ്ററിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ ഒരാളെ കോടതിയിൽ ഹാജരാക്കി. 32 വയസ്സുളള യുവാവിനെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കൊലക്കുറ്റം ചുമത്തി. ക്ലിയോണ പാർക്കിലെ കുർട്ട് റയാനെ ആണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് പുറമേ 30 വയസ്സ് പ്രായമുള്ള യുവതിയും 50 വയസ്സിന് മേൽപ്രായമുള്ള സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. ലിമെറിക്ക് ജില്ലാ കോടതിയിലാണ് റയാനെ ഹാജരാക്കിയത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 2010 മെയ് 28 ന് ആയിരുന്നു ലീ സ്‌ളാറ്ററി കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രതികൾ ചേർന്ന് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഉണ്ടായ ഭൂരിഭാഗം വിദ്വേഷ കുറ്റകൃത്യങ്ങൾക്കും പിന്നിൽ വംശീയ വിരോധമെന്ന് പോലീസ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. രാജ്യത്ത് വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഉണ്ടായ മൂന്നിൽ ഒന്ന് വിദ്വേഷകുറ്റകൃത്യത്തിനും പിന്നിൽ വംശീയ വിരോധമാണ്. 2021 ന് ശേഷം ഇത്തരം സംഭവങ്ങളിൽ 24 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷം ആകെ 676 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 264 എണ്ണത്തിനും കാരണം വംശീയ വിരോധം ആണ്. 2021 ൽ 483 വിദ്വേഷ കുറ്റകൃത്യങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 213 എണ്ണത്തിന്റെ വംശീയ വിരോധം ആയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില വർധനവ് തുടരുന്നു. ഈ വർഷം ജൂലൈ വരെ വീടുകളുടെ വിലയിൽ 7.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഒരു വീടിന്റെ ശരാശരി വില 3,74,999 യൂറോ ആണ്. അതേസമയം സെൻട്രൽ സ്റ്റാസ്റ്റിക്‌സ് ഓഫീസ് വീടുകളുടെ വില വർധനവ് ശരാശരി 7.9 ശതമാനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ പുറത്തുവന്ന കണക്കുകൾ അൽപ്പം കുറവാണ്. ഡബ്ലിനിലെ വീടുകളുടെ വിലയിൽ ആറ് ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിൽ വളർച്ച 8.7 ശതമാനം ആണ്. ലാവോയിസ്, ലോംഗ്‌ഫോർഡ്, ഓഫ്‌ലേ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ 10.9 ശതമാനം ആണ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. തെക്ക്- കിഴക്ക്, തെക്ക്- പടിഞ്ഞാറൻ മേഖലയിൽ വളർച്ച 8.1 ശതമാനം ആണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
