മീത്ത്: അയർലൻഡിലെ ആദ്യ ടാക്കോ ബെൽ റെസ്റ്റോറന്റ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. കൗണ്ടി മീത്തിലെ ഡൺഷോഗ്ലിനിൽ എം3 ജംഗ്ഷൻ ആറിലാണ് റെസ്റ്റോറന്റ് സജ്ജമാക്കിയിരിക്കുന്നത്. വരും നാളുകളിൽ അയർലൻഡിൽ കൂടുതൽ റെസ്റ്റോറന്റുകൾ തുറക്കാനാണ് ടാക്കോ ബെല്ലിന്റെ അയർലൻഡിലെ പങ്കാളികളായ ആപ്പിൾഗ്രീനിന്റെ തീരുമാനം.
എം3 ജംഗ്ഷനിലെ ആപ്പിൾഗ്രീനിന്റെ സർവ്വീസ് സ്റ്റേഷനോട് ചേർന്നാണ് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാക്കോ ബെല്ലിന് ലോകവ്യാപകമായി 8,700 റെസ്റ്റോറന്റുകൾ ഉണ്ട്. ആപ്പിൾഗ്രീനിന്റെ 15 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് ടാക്കോ ബെൽ റെസ്റ്റോറന്റ്. യുകെയിലും ആപ്പിൾഗ്രീൻ സർവ്വീസ് മേഖലകളിൽ റെസ്റ്റോറന്റ് ആരംഭിച്ചിട്ടുണ്ട്. അതേസമയം പുതിയ ടാക്കോ ബെൽ റെസ്റ്റോറന്റ് 100 ഓളം തൊഴിലവസരങ്ങളാണ് തുറന്നിരിക്കുന്നത്.

