ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഹോംലെസ് ഹബ്ബ് നിർമ്മിക്കാനുള്ള നീക്കത്തിന് തിരിച്ചടി. പദ്ധതിയുടെ അനുമതിയ്ക്കായി സമർപ്പിച്ച അപേക്ഷ ഡബ്ലിൻ സിറ്റി കൗൺസിൽ തള്ളി. ഡബ്ലിനിലെ മൗണ്ട് സ്ട്രീറ്റ് ലോവറിൽ 72 എൻസ്യൂട്ട് മുറികളുടെ നിർമ്മാണമാണ് പദ്ധതി.
ലോവർ മൗണ്ട് സ്ട്രീറ്റ് അക്കൊമഡേഷൻ ലിമിറ്റഡാണ് പദ്ധതിയ്ക്കായി കൗൺസിൽ മുൻപാകെ അപേക്ഷ സമർപ്പിച്ചത്. എന്നാൽ വീടില്ലായ്മ പരിഹരിക്കാൻ പദ്ധതി പര്യാപ്തമല്ലെന്ന നിഗമനത്തിൽ ഡബ്ലിൻ സിറ്റി കൗൺസിൽ എത്തുകയായിരുന്നു. ഇതോടെയാണ് പദ്ധതിയ്ക്ക് അനുമതി നിഷേധിച്ചത്. പദ്ധതിയ്ക്കെതിരെ നിലവിൽ പ്രദേശവാസികളുടെ ശക്തമായ എതിർപ്പ് ഉയരുന്നുണ്ട്.
Discussion about this post

