- ‘അങ്ങനങ്ങ് പോയാലോ?‘ പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ ഹോർമുസിൽ തടഞ്ഞിട്ട് ഇറാൻ
- പാകിസ്ഥാനെ പോലെ ഇറാൻ യുദ്ധത്തിൽ ഇടനിലക്കാരനാകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ
- തൃശൂരിൽ രേഖകൾ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ ; തെരഞ്ഞെടുപ്പിനായി എത്തിച്ചതാണോയെന്ന് സംശയം
- യു പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം ; ഇർഷാദ് ചക്കാലശ്ശേരിയെ മണ്ഡലം കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്
- സ്ത്രീകളെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ച ; പ്രതിഭയെ പിന്തുണച്ച് പിണറായി വിജയൻ
- ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്ശം; വിതുമ്പി യു. പ്രതിഭ
- ഇന്ത്യൻ സൈന്യത്തിനായി വരുന്നു , ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കുന്ന റഡാറുകൾ
- ദൃശ്യം 2 ആദ്യമായി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
Author: sreejithakvijayan
ഡബ്ലിൻ: വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉയിസ് ഐറാന് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്നത് നിരവധി പരാതികൾ. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വെള്ളത്തിൽ നിന്നും രണ്ടായിരം പേർക്കാണ് അസുഖം പകർന്നത്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ ഏഴായിരത്തിലധികം പരാതികളാണ് ഉയിസ് ഐറാന് ലഭിച്ചിരിക്കുന്നത്. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വെള്ളത്തിന്റെ നിറം മാറ്റം സംബന്ധിച്ച് 1,728 പരാതികൾ ഉയിസ് ഐറാന് ലഭിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ചുള്ള 458 പരാതികളും ലഭിച്ചു. 2022 ജനുവരിയ്ക്കും 2025 ഡിസംബറിനും ഉള്ളിൽ 7,264 പരാതികൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ചുള്ള പരാതികളിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. പോയ വർഷം 126 പരാതികളാണ് വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉയിസ് ഐറാന് ലഭിച്ചത്. ഈ വർഷം ഇതുവരെ ഇത് 140 ആണ്.
ഡബ്ലിൻ: റോഡുകളിൽ പോലീസിന്റെ നിർദ്ദേശം പാലിക്കാതെ ഐറിഷ് ജനത. ക്രിസ്തുമസ് ദിനത്തിൽ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച 149 പേർ അറസ്റ്റിലായി. 4,600 പേരാണ് വേഗപരിധി ലംഘിച്ചത്. ഡിസംബർ 1 മുതൽ തുടരുന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ക്രിസ്തുമസ് ദിനത്തിലും പോലീസ് റോഡുകളിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ഒരാഴ്ച മാരകമായ 8 കൂട്ടിയിടികൾ ഐറിഷ് റോഡുകളിൽ ഉണ്ടായി. 2100 ചെക്‌പോയിന്റുകൾ സ്ഥാപിച്ചുകൊണ്ടായിരുന്നു ഗാർഡ പരിശോധന നടത്തിയത്.
കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. രണ്ട് ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായി. കാർലോയിലെ ഹാക്കെറ്റ്‌സ്ടൗണിൽ ആയിരുന്നു സംഭവം. കഞ്ചാവ്, കൊക്കെയ്ൻ മുതലായവയാണ് പിടിച്ചെടുത്തത്. 136,000 യൂറോ വിലമതിക്കുന്ന കഞ്ചാവ്, 38,000 യൂറോ വിലമതിക്കുന്ന കൊക്കെയ്ൻ,39,000 യൂറോ വിലമതിക്കുന്ന വേപ്പുകൾ, വേപ്പ് ലിക്വിഡ്, 21,750 യൂറോ പണം എന്നിവയാണ് പിടിച്ചെടുത്തത് എന്ന് അധികൃതർ അറിയിച്ചു. 30 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: പുതുവത്സരത്തോടൊപ്പം കൊടും തണുപ്പിനെയും വരവേൽക്കാൻ അയർലൻഡ്. രാജ്യത്ത് പുതുവത്സര ദിനമായ നാളെയും തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ തണുപ്പ് അനുഭവപ്പെടും. മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം അയർലൻഡിന് മേൽ തുടരുകയാണ്. ഇതേ തുടർന്നാണ് സ്ഥിരതയുള്ള കാലാവസ്ഥ തുടരുന്നത്. പൊതുവെ വരണ്ട പകലുകൾ ആയിരിക്കും ഉണ്ടാകുക. അന്തരീക്ഷ താപനില കുറഞ്ഞിരിക്കും. ചില ദിവസങ്ങളിൽ മഞ്ഞ് വീഴ്ചയും നേരിയ ചാറ്റൽ മഴയും ഉണ്ടാകും .
ഡബ്ലിൻ: മൗണ്ട്‌ജോയ് ജയിൽ അധികാരിയ്ക്ക് പരാതി പ്രളയം. ജയിലിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് തടവുപുള്ളികളിൽ നിന്നും അധികാരിയ്ക്ക് ലഭിച്ചിരിക്കുന്നത്. പാറ്റ ശല്യം മുതൽ ജയിലിൽ നിന്നും ലഭിക്കുന്ന വസ്ത്രത്തിന്റെ ഗുണനിലവാരം വരെ പരാതിയായി 2024 ൽ അധികാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. മൗണ്ട്‌ജോയ് പ്രിസൺ വിസിറ്റിംഗ് കമ്മിറ്റി (എംപിവിസി)യുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ. മൗണ്ട് ജോയ് ജയിലിൽ നിലവിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉൾക്കൊള്ളാവുന്ന തടവുകാരെക്കാൾ 35 ശതമാനം കൂടുതലാണ് ഇവിടുത്തെ തടവുകാരുടെ എണ്ണം. 27 പേജുള്ള റിപ്പോർട്ട് മൗണ്ട്‌ജോയ് പ്രിസൺ വിസിറ്റിംഗ് കമ്മിറ്റി നീതി മന്ത്രി ജിം ഒ കെല്ലഗൻ മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.
ഡബ്ലിൻ: പുതുവർഷത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ വോർട്ടെക്‌സ്, മല്ലൂസ് ഇൻ അയർലൻഡ്. ന്യൂഇയർ പാർട്ടി ഇന്ന് രാത്രി നടക്കും. രാത്രി ഏഴ് മണി മുതലാണ് ആഘോഷരാവിന് തുടക്കമാകുക. ഡിജെ നെവിൽ, ഡിജെ തുഷാർ എന്നിവർ നയിക്കുന്ന അതിഗംഭീരമായ സംഗീതപരിപാടിയാണ് ന്യൂഇയർ പാർട്ടിയിലെ മുഖ്യ ആകർഷണം. ഡബ്ലിനിലെ സ്മിത്ത്ഫീൽഡ് ജെൻ ബാറിൽ ആണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് ടിക്കറ്റ് നിർബന്ധമാണ്.
വിക്ലോ: കൗണ്ടി വിക്ലോയിൽ മോഷണ ശ്രമത്തിനിടെ യുവതിയ്ക്ക് പരിക്ക്. ആർക്ലോയിൽ ഞായറാഴ്ച ആയിരുന്നു സംഭവം. പരിക്കേറ്റ യുവതി സെന്റ് വിൻസെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സ തേടി. ഡോയൽസ് ലൈനിൽ രാത്രി 8.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കടന്ന മോഷ്ടാക്കളെ യുവതി പ്രതിരോധിക്കുകയായിരുന്നു. ഇതിനിടെയാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ സൂപ്പ് കിച്ചണ് സംഭാവന നൽകി സ്‌നോ പെട്രോളിന്റെ പ്രധാന ഗായകനായ ഗാരി ലൈറ്റ്‌ബോഡി. 20,000 പൗണ്ട് (22,957 യൂറോ) ആയിരുന്നു സംഭാവനയായി നൽകിയത്. ബെൽഫാസ്റ്റിലാണ് പീപ്പിൾസ് കിച്ചൺ എന്ന പേരിൽ സൂപ്പ് കിച്ചൺ ആരംഭിക്കുന്നത്. ജീവകാരുണ്യ സംഘടനയായ ലൈറ്റ്‌ബോഡി ഫൗണ്ടേഷൻ മുഖാന്തിരമാണ് അദ്ദേഹം സംഭാവന നൽകിയത്. ഇക്കാര്യം വെബ്‌സൈറ്റിലൂടെ സംഘടന പുറത്തുവിട്ടിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അതിരില്ല. അത് തുടരും. മാനസികാരോഗ്യം, വിദ്യാഭ്യാസം, സംഗീതം, ഡിമെൻഷ്യ, കായികം, കാൻസർ, രോഗ ഗവേഷണം തുടങ്ങി നിരവധി കാര്യങ്ങൾ. ശ്രദ്ധ ഒരിക്കലും ചുരുക്കാൻ ആഗ്രഹിക്കുന്നില്ല. വടക്കൻ അയർലൻഡിൽ മുഴുവനായി തങ്ങൾ ശ്രദ്ധപതിപ്പിയ്ക്കുന്നുവെന്നും ലൈറ്റ്‌ബോഡി ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിലെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വ്യായാമം ലഭിക്കുന്നില്ലെന്ന് പഠനം. രാജ്യത്തെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളിൽ 18 ശതമാനം പേർക്ക് മാത്രമാണ് 60 മിനിറ്റ് നേരം കായികാധ്വാനത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കുന്നത്. എല്ലാ സ്‌കൂളുകളും 60 മിനിറ്റ് നേരം വിദ്യാർത്ഥികൾക്ക് വ്യായാമം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ലിംഗം, പ്രായം, സമയം, ചിലവ്, അക്കാദമിക സമ്മർദ്ദങ്ങൾ എന്നിവ ശാരീരികാധ്വാനത്തിൽ ഏർപ്പെടുന്നതിൽ വിദ്യാർത്ഥികൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ആൺ കുട്ടികളെ അപേക്ഷിച്ച് വ്യായമത്തിലേർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കുറവാണ്. 12 ശതമാനം പെൺകുട്ടികൾ വ്യായാമം ചെയ്യുമ്പോൾ 24 ശതമാനം ആൺകുട്ടികൾ കായികാധ്വാനമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നു.
ഡബ്ലിൻ: ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് അയർലൻഡിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടായിരത്തിലധികം പേർ. നിലവിൽ 677 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് എച്ച്എസ്ഇ അറിയിച്ചു. ഉത്സവകാലം ആയതിനാൽ രോഗങ്ങൾക്കെതിരെ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും എച്ച്എസ്ഇ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആർഎസ്‌വി, ഫ്‌ളൂ, കോവിഡ് 19 എന്നിവ ബാധിച്ച വ്യക്തികൾക്കാണ് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഒരാഴ്ചയ്ക്കിടെ 2,321 രോഗികളാണ് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
