Author: sreejithakvijayan

ഡബ്ലിൻ: അയർൻഡിൽ പുതുവത്സര ദിനത്തിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. ഇന്നും അടുത്ത ദിവസങ്ങളിലും കൊടുംതണുപ്പും മഞ്ഞ് വീഴ്ചയും അനുഭവപ്പെടാം. വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. പലയിടങ്ങളിലും ഐസിന് സാധ്യതയുണ്ട്. മഞ്ഞ് വീഴ്ചയും അനുഭവപ്പെടാം. വടക്ക്- വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കും മഞ്ഞ് വീഴ്ച അനുഭവപ്പെടുക. ഈ ദിവസങ്ങളിൽ പരമാവധി അന്തരീക്ഷ താപനില നാല് മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.

Read More

മീത്ത്: കൗണ്ടി മീത്തിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള പബ്ബിന് തീപിടിച്ചു. മൊയ്‌നാൽവിയിലെ ഫാഗൻ ഷീൽഡ് പബ്ബാണ് കത്തിനശിച്ചത്. പബ്ബിന് 150 വർഷത്തോളം പഴക്കമുണ്ട്. ഇന്നലെ രാവിലെ 5 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടവരാണ് വിവരം ഫയർ ഫോഴ്‌സിനെ അറിയിച്ചത്. ഇവർ എത്തി തീ അണയ്ക്കുകയായിരുന്നു. കെട്ടിടം മുഴുവൻ കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിലെ മോട്ടോർവേകളിൽ ഇന്ന് മുതൽ പുതിയ ടോൾ നിരക്ക്. പുതുവർഷത്തിൽ രാവിലെ മുതൽ തന്നെ പുതിയ ടോൾ നിരക്കുകൾ ഈടാക്കി തുടങ്ങും. എം50 ൽ ഉൾപ്പെടെ പുതിയ നിരക്ക് നിലവിൽ വരും. ഇനി മുതൽ എം50 ലൂടെയുള്ള യാത്രയ്ക്ക് വാഹന ഉടമകൾക്ക് ഇനി 10 സെന്റ് അധികമായി നൽകേണ്ടിവരും. ടാഗോ അല്ലെങ്കിൽ വീഡിയോ അക്കൗണ്ടോ ഇല്ലാത്തവർക്കാണ് അധികമായി പണം നൽകേണ്ടതായി ഉള്ളത്. 10,000 കിലോയ്ക്ക് മുകളിലുള്ള എച്ച്ജിവികൾക്ക് 20 സെന്റ് ആയിരിക്കും അധികം നൽകേണ്ടിവരിക.

Read More

ഡബ്ലിൻ: കിടക്ക ക്ഷാമത്തെ തുടർന്ന് അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടിയത് ഒരു ലക്ഷത്തിലധികം പേർ. 114,000 പേരെ പോയ വർഷം ട്രോളികളിൽ കിടത്തി ചികിത്സിച്ചുവെന്നാണ് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ. ഇതിൽ 1248 പേർ കുട്ടികളാണ്. ട്രോളികളിൽ കൂടുതൽ രോഗികളുമായി ഒരു വർഷം കൂടി കടന്ന് പോയതായി ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധ പറഞ്ഞു. എന്തിരുന്നാലും ട്രോളികളിൽ ചികിത്സ നൽകിയവരുടെ എണ്ണത്തിൽ നേരിയ വ്യത്യാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്ലാസിൽ വീട്ടിൽ തീപിടിത്തം. അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. മനപ്പൂർവ്വം വീടിന് തീയിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. പുലർച്ചെയോടെയായിരുന്നു സംഭവം. സ്ത്രീകളിൽ ഒരാൾക്കും കൗമാരക്കാരനും സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു സ്ത്രീയുടെയും ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെയും പരിക്കുകൾ സാരമുള്ളതല്ല. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡബ്ലിൻ അഗ്‌നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് സാങ്കേതിക പരിശോധനയും നടത്തി.

Read More

ഡബ്ലിൻ: അയർലൻഡിന്റെ ആരോഗ്യസേവന മേഖലയിൽ സമ്മർദ്ദം തുടരുന്നുവെന്ന് എച്ച്എസ്ഇ. ഫ്‌ളൂ ബാധ മാറ്റി നിർത്തിയാലും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ല. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണെന്നും ക്ലിനിക്കൽ ഓഫീസറായ കോൾ ഹെൻറി പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട് എങ്കിലും മുൻ വർഷങ്ങളിലെ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിതി ഗുരുതരമാണെന്ന് പറയാൻ കഴിയില്ല. വാക്‌സിനേഷനും മറ്റ് സേവനങ്ങളും മികച്ച രീതിയിൽ ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും കോൾ കൂട്ടിച്ചേർത്തു.

Read More

കാർലോ: ഉടമയായ സ്ത്രീയെ പിറ്റ് ബുൾ ആക്രമിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ കാർലോയിലെ ജനത. പരിക്കേറ്റ സ്ത്രീയ്‌ക്കൊപ്പമാണ് തന്റെ ചിന്തകൾ എന്ന് കാർലോ കൗണ്ടി കൗൺസിലിലെ കാത്തോയിർലീച്ച് കെൻ മുർനേൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിദാരുണമായ സംഭവം ആണ് ഉണ്ടായത്. ഇത് പ്രദേശിക സമൂഹത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷ്ഫീൽഡ് എസ്റ്റേറ്റിലെ താമസക്കാരിയായ 50 കാരിയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

Read More

ഡൊണഗൽ: ഉഗാണ്ടയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കി ഡൊണഗലിലെ സാങ്കേതിക വിദ്യ. ലെറ്റർകെന്നിയിലെ അറ്റ്‌ലാൻഡിക് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ച (എടിയു) സെൻസറുകളാണ് സുരക്ഷിതമായ കുടിവെള്ളം ഉഗാണ്ടയിലെ ജനങ്ങൾക്ക് നൽകുന്നത്. ബോർഹോളുകളിൽ ഉപയോഗിക്കുന്ന ഹാൻഡ് പമ്പുകളിലെ തകരാറുകൾ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് സെൻസറാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. 2019 മുതൽ ഇതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ പദ്ധതി അന്തിമഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. അടുത്ത വർഷത്തോടെ മറ്റ് രാജ്യങ്ങളിലും ഇത്തരം സെൻസറുകൾ ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Read More

ഡബ്ലിൻ: അയർലൻഡിൽ നാളെ മുതൽ മിനിമം ശമ്പളത്തിൽ വർധനവ്. സർക്കാരിന്റെ ബജറ്റ് തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ശമ്പളത്തിൽ നാളെ മുതൽ വർധനവ് ഉണ്ടാകുന്നത്. നാളെ മുതൽ മണിക്കൂറിന് 14.15 യൂറോ ആയിരിക്കും മിനിമം വേതനം. നേരത്തെ ഇത് 13.50 യൂറോ ആയിരുന്നു. അതേസമയം വേതനം വർധിപ്പിക്കുന്നത് നിരവധി പേർക്കാണ് ആശ്വാസമാകുക. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഒരുപോലെ ഈ മാറ്റം ബാധകമാകും. പൊതുമേഖലയിൽ കുറഞ്ഞ ശമ്പള പരിധിയിലെ വർധന പൊതുവായ അടിസ്ഥാനമായി തുടരും. അതേസമയം അയർലൻഡിൽ പുതിയ പെൻഷൻ എൻറോൾമെന്റ് പദ്ധതിയും നാളെ മുതൽ നടപ്പിലാക്കി തുടങ്ങും.

Read More

ഡബ്ലിൻ: കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർ അയർലൻഡിൽ വലിയ ഭീഷണി നേരിടുന്നുവെന്ന് ഐറിഷ് സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ഡോക്ടേഴ്‌സ് സ്ഥാപകൻ ഡോ. ലിഖ്വ ഉർ റെഹ്‌മാൻ. വലിയ ഉത്കണ്ഠയിലാണ് അയർലൻഡിൽ രാജ്യത്തിന് പുറത്തുനിന്നുള്ള ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർക്ക് നേരെ വംശീയ ആക്രമണങ്ങൾ വർധിക്കുന്നുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. തുടർച്ചയായ ആക്രമണങ്ങൾ ആരോഗ്യപ്രവർത്തകരിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇത് സ്വയം സുരക്ഷ ഉറപ്പാക്കാൻ അവരെ നിർബന്ധിതരാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അയർലൻഡിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയേക്കാം. ഭാവിയിൽ അയർലൻഡിലേക്കുള്ള റിക്രൂട്ട്‌മെന്റിന് തടസ്സമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read More