ഡബ്ലിൻ: ഗാസയിൽ നിന്നും കൂടുതൽ പലസ്തീനികൾ അയർലൻഡിലേക്ക്. 15 പേരാണ് അയർലൻഡിലേക്ക് പുതുതായി എത്തുന്നത്. പഠനമാണ് ഇവരുടെ ലക്ഷ്യം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രാവിലെയോടെ 15 പേരും അയർലൻഡിൽ എത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. രാജ്യത്ത് ദീർഘകാലം താമസിക്കുന്നതിനുള്ള വിസ അനുവദിക്കപ്പെട്ടവരാണ് ഇവർ. കഴിഞ്ഞ ദിവസം സംഘം സുരക്ഷിതമായി ജോർദാൻ കടന്നതായും സൈമൺ ഹാരിസ് വ്യക്തമാക്കി. ജോർദാനിൽ എത്തിയ സംഘത്തിനെ കർശന വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന് ശേഷമാണ് വിമാനത്തിൽ അയർലൻഡിലേക്ക് അയക്കുന്നത്.
Discussion about this post

