ബെൽഫാസ്റ്റ്: ഗ്രേറ്റർ ബെൽഫാസ്റ്റിലെ ഫിർമസ് എനർജി ഉപഭോക്താക്കൾക്ക് ആശ്വാസം. നവംബർ ഒന്ന് മുതൽ പാചകവാതക വിതരണത്തിന്റെ നിരക്ക് കുറയും. പാചകവാതക വിതരണത്തിന്മേലുള്ള താരിഫ് കുറയ്ക്കുന്നതാണ് വില കുറയാൻ കാരണമാകുന്നത്. അതേസമയം ഗ്യാസ് കമ്പനിയുടെ തീരുമാനം മേഖലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതാണ്.
ഗ്യാസിന്റെ വിതരണത്തിന്മേലുള്ള താരിഫ് 8.5 ശതമാനം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഗ്രേറ്റൽ ബെൽഫാസ്റ്റിൽ കമ്പനിയ്ക്ക് 40,000 ഉപഭോക്താക്കളാണ് ഉള്ളത്. ഗ്യാസ് വിതരണത്തിനായുള്ള പുതിയ നിരക്ക് നിലവിൽവരുന്നതോട് കൂടി ഉപഭോക്താക്കൾക്ക് പ്രതിവർഷം 107 പൗണ്ട് ലാഭിക്കാൻ കഴിയും. ഫിർമസ് എനർജിയുടെ എതിരാളിയായ എസ്എസ്ഇ എയർട്രിസിറ്റി അടുത്ത മാസം മുതൽ ഗ്യാസിന് വില കുറയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിർമസ് എനർജിയും സമാന നടപടി സ്വീകരിച്ചത്. യൂട്ടിലിറ്റി റെഗുലേറ്ററുടെ വില അവലോകനത്തെ തുടർന്നായിരുന്നു് എസ്എസ്ഇയുടെ നീക്കം.

