ഡബ്ലിൻ: നിയമനടപടികൾക്കായി ഓഫീസ് ഓഫ് പ്ലാനിംഗ് റെഗുലേഷൻ (ഒപിആർ) ചിലവഴിച്ചത് നാല് ലക്ഷം യൂറോയിലധികം. കഴിഞ്ഞ വർഷം 4,37,202 യൂറോയാണ് ചിലവിട്ടത്. ഒപിആറിന്റെ വാർഷിക സാമ്പത്തിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ ഉള്ളത്.
മുൻ വർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ കേസ് നടത്തിപ്പ് ഉൾപ്പെടെയുള്ള നിയമനടപടിയ്ക്കായി വിനിയോഗിക്കുന്ന പണത്തിൽ വലിയ വർധനവുണ്ട്. നേരത്തെ ചിലവാക്കിയിരുന്ന തുക 47,695 യൂറോ ആയിരുന്നു. ഇതാണ് വർധിച്ച് നാല് ലക്ഷം കടന്നത്.
Discussion about this post

