ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥി മരിയ സ്റ്റീനിന്റെ പ്രതീക്ഷകൾക്ക് ബലമേറുന്നു. ഒയിറിയാച്ച്ടാസിലെ 11 അംഗങ്ങളുടെ പിന്തുണ മരിയയ്ക്ക് ലഭിച്ചു. ഇനി 9 പേരുടെ പിന്തുണ കൂടി ലഭിച്ചാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മരിയയ്ക്ക് മത്സരിക്കാം. അതേസമയം പിന്തുണ നൽകിയവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അഭിഭാഷകയും കുടുംബാവകാശ പ്രവർത്തകയുമാണ് മരിയ. മരിയയ്ക്ക് 11 അംഗങ്ങളുടെ പിന്തുണ ലഭിച്ച വിവരം പീഡർ ടോബിനാണ് പുറത്തുവിട്ടത്. നിലവിൽ മറ്റൊരു ഡിടിയുമായി അദ്ദേഹം ചർച്ച നടത്തിവരികയാണ്. ഒയിറിയാച്ച്ടാസിൽ നാല് അംഗങ്ങളുള്ള ഇൻഡിപെൻഡന്റ് അയർലൻഡ് പാർട്ടി, ഡെയ്ലിൽ നിന്നോ സീനാഡിൽ നിന്നോ 16 അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ ഒരു സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങിനെയെങ്കിൽ മരിയയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. അതേസമയം നോമിനേഷനുകൾ ഈ മാസം 24 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.

