ഡബ്ലിൻ: അബുദാബിയിൽ നിന്നും ഡബ്ലിനിലേക്ക് കൂടുതൽ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ് . അടുത്ത സമ്മർ മുതൽ കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും. യൂറോപ്യൻ മേഖലയിൽ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡബ്ലിനിലേക്കുള്ള അധിക സർവ്വീസുകൾക്ക് തുടക്കമിടുന്നത്. ഡബ്ലിന് പുറമേ പ്രാഗിലേക്കും കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് വിമാനക്കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തിഹാദിന്റെ ദീർഘകാല യൂറോപ്യൻ ഗേറ്റ്വേ ആണ് ഡബ്ലിൻ. നിലവിൽ ഡബ്ലിനിൽ നിന്നും ആഴ്ചയിൽ 10 സർവ്വീസുകളാണ് സമ്മർ ഷെഡ്യൂൾ വിമാനങ്ങൾ നടത്താറുളളത്. ഇത് 13 ആക്കും. ഏപ്രിൽ ആറ് മുതൽ ഇത് ആഴ്ചയിൽ 14 എന്ന നിലയിൽ വർധിപ്പിക്കും.
യാത്രക്കാർക്ക് ദിവസേന രണ്ട് സർവീസുകൾ ലഭിക്കും.ബോയിംഗ് 777-300ഇ ആർ, ബോയിംഗ് 787-9 എയർക്രാഫ്റ്റ് എന്നിവ സംയോജിപ്പിച്ചായിരിക്കും ഈ സർവീസുകൾ നടത്തുക.

