ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം അതിരൂക്ഷം. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. രോഗികളുടെ അനിയന്ത്രിത തിരക്ക് രോഗികളുടെ മാത്രമല്ല, ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷ കൂടിയാണ് അപകടത്തിലാക്കുന്നത്.
ഓരോ ആശുപത്രിയിലും നൂറു കണക്കിന് പേരാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇങ്ങനെ ദീർഘനാൾ ട്രോളികളിൽ ചികിത്സ നൽകുന്നത് രോഗികൾക്ക് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, മായോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സ്ലെെഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ നഴ്സുമാരും മിഡൈ്വഫുകളും വലിയ പ്രയാസമാണ് തിരക്കിനെ തുടർന്ന് നേരിടുന്നത്. അതിനാൽ പ്രശ്നം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ എച്ച്എസ്ഇ സ്വീകരിക്കണമെന്ന് ഐറിഷ് നഴ്സസ് ആൻഡ് മിഡ് വെവ്സ് ഓർഗനൈസേഷൻ ആവശ്യപ്പെടുന്നു.

