കോർക്ക്: കോർക്കിൽ വാഹനാപകടത്തിൽ ഒരു മരണം. ബാലികോട്ടനിലാണ് സംഭവം. 40 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് പുറകിലായി ട്രക്ക് ഇടിയ്ക്കുകയായിരുന്നു. വൈകീട്ട് മൂന്നരയോടെയായിരുന്നു പോലീസിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് തന്നെ 40 കാരൻ മരിച്ചതായിപോലീസ് വ്യക്തമാക്കി.
40 കാരന്റെ മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനായുള്ള നടപടികൾ ആരംഭിച്ചു.
Discussion about this post

