- ‘അങ്ങനങ്ങ് പോയാലോ?‘ പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ ഹോർമുസിൽ തടഞ്ഞിട്ട് ഇറാൻ
- പാകിസ്ഥാനെ പോലെ ഇറാൻ യുദ്ധത്തിൽ ഇടനിലക്കാരനാകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ
- തൃശൂരിൽ രേഖകൾ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ ; തെരഞ്ഞെടുപ്പിനായി എത്തിച്ചതാണോയെന്ന് സംശയം
- യു പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം ; ഇർഷാദ് ചക്കാലശ്ശേരിയെ മണ്ഡലം കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്
- സ്ത്രീകളെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ച ; പ്രതിഭയെ പിന്തുണച്ച് പിണറായി വിജയൻ
- ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്ശം; വിതുമ്പി യു. പ്രതിഭ
- ഇന്ത്യൻ സൈന്യത്തിനായി വരുന്നു , ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കുന്ന റഡാറുകൾ
- ദൃശ്യം 2 ആദ്യമായി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
Author: sreejithakvijayan
ഡബ്ലിൻ: പുതുവർഷം ആഘോഷമാക്കി ഡബ്ലിൻ ജനത. അതിശയിപ്പിക്കുന്ന പരിപാടികൾ ആയിരുന്നു ന്യൂഇയർ ആഘോഷത്തോട് അനുബന്ധിച്ച് ഡബ്ലിനിൽ നടന്നത്. നഗരം മുഴുവൻ വിവിധ നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഡബ്ലിനിൽ കൗണ്ട്ഡൗൺ സംഗീത പരിപാടി നടന്നു. ഇതിന് മുന്നോടിയായുള്ള ഘോഷയാത്രയും നടന്നു. സംഗീത പരിപാടിയിൽ ഐറിഷ് ബാൻഡ് ഇൻഹേലർ പങ്കെടുത്തു. ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.
ഡബ്ലിൻ: അയർലൻഡിലെ തൊഴിൽ മേഖലയിൽ ട്രെൻഡിംഗ് ആയി മൈക്രോ- റിട്ടയർമെന്റുകൾ. തൊഴിലും വ്യക്തി ജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യമിടുന്നവരാണ് ഈ രീതി തിരഞ്ഞെടുക്കുന്നത്. ജനറേഷൻ ഇസെഡ്, മില്ലേനിയലുകൾ എന്നിവർക്കിടയിലാണ് ഈ പ്രവണത വ്യാപകമാകുന്നതെന്നാണ് ഗവേഷണ റിപ്പോർട്ടുകൾ. ഒരു ജീവനക്കാരൻ ജോലിയിൽ നിന്നും താത്കാലികമായി അവധിയെടുക്കാൻ തീരുമാനിക്കുന്നതിനെയാണ് മൈക്രോ റിട്ടയർമെന്റ് എന്ന് പറയുന്നത്. ഇത് ഒരു മാസമോ അതുമല്ലെങ്കിൽ വർഷങ്ങളോ ആകാം. കഴിഞ്ഞ വർഷം മുതലാണ് ഈ രീതി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകാൻ ആരംഭിച്ചത്.
ലൗത്ത്: കൗണ്ടി ലൗത്തിലെ റോഡിൽ ആന്റി സെമറ്റിക് ഗ്രാഫിറ്റി വരച്ച സംഭവത്തിൽ പ്രതികരിച്ച് ലൗത്ത് കൗണ്ടി കൗൺസിൽ. സംഭവത്തെ ശക്തമായി അപലപിച്ച കൗൺസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് റോഡുകളിലാണ് ഗ്രാഫിറ്റി കണ്ടത്. ആർഡീയ്ക്ക് സമീപം ആർ165, എൽ1260 എന്നീ റോഡുകളിലാണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. ഈ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കൗൺസിൽ പറഞ്ഞു. തുല്യത, ഉൾക്കൊള്ളൽ എന്നിങ്ങനെ നമ്മൾ കാത്ത്‌സൂക്ഷിക്കുന്ന മൂല്യങ്ങൾക്കെതിരാണ് ഇത്തരം സംഭവങ്ങൾ. ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നും കൗൺസിൽ വിശദമാക്കി.
ഡബ്ലിൻ: അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്നവർ നിശബ്ദത പാലിക്കണം. ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുമ്പോൾ ഉച്ചത്തിൽ പാട്ടുവയ്ക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. യാത്ര കൂടുതൽ സൗകര്യപ്രദമാക്കുക ലക്ഷ്യമിട്ടാണ് അധികൃതർ പുതിയ തീരുമാനം കൈക്കൊണ്ടത്. നേരത്തെ മുതൽ തന്നെ അയർലൻഡിൽ ഈ നിർദ്ദേശം നടപ്പിലാക്കി വരുന്നുണ്ട്. ട്രെയിനുകളിൽ മറ്റ് യാത്രികർക്ക് ശല്യമുണ്ടാക്കിയാൽ 100 യൂറോയാണ് പിഴയായി ചുമത്തുക.
ഡബ്ലിൻ: ടുല്ലമോറിലെ മിഡ്‌ലാൻഡ് റീജിയണൽ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശ്വാസന സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചതിന് പിന്നാലെയാണ് നടപടി. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എച്ച്എസ്ഇയാണ് ഇക്കാര്യം അറിയിച്ചത്. മുൻകരുതൽ നടപടിയെന്നോണമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്ന് എച്ച്എസ്ഇ വ്യക്തമാക്കി. നിലവിൽ ഫ്‌ളൂ ബാധ, കോവിഡ്, നോറോ വൈറസ്, ആർഎസ്‌വി ബാധ എന്നിവ പടരുന്നുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്ത് റെവന്യൂ വിഭാഗം. ഏകദേശം ആറ് ലക്ഷം രൂപയിലധികം വിലവരുന്ന ചവയ്ക്കാവുന്ന പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത് എന്ന് റെവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പതിവ് പോലെ സാധനങ്ങളിൽ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെയാണ് പുകയില ഉത്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇന്ത്യയിൽ നിന്നും നെതർലാൻഡ് വഴിയാണ് ഡബ്ലിൻ തുറമുഖത്തേയ്ക്ക് പുകയില ഉത്പന്നങ്ങൾ എത്തിയത് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ബെൽഫാസ്റ്റ്: 20 വർഷങ്ങൾക്ക് മുൻപ് കാണാതായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി പുതിയ അഭ്യർത്ഥനയുമായി പോലീസ്. 2006 ൽ ന്യൂഇയർ ദിനത്തിൽ കാണാതായ മാർട്ടിൻ കെല്ലിയെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് തേടുന്നത്. ബെൽഫാസ്റ്റിൽ നിന്നായിരുന്നു അദ്ദേഹത്തെ കാണാതെ ആയത്. കാണാതാകുമ്പോൾ 20 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം ഫുട്‌ബോൾ മത്സരം കാണാൻ പോയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
ഡബ്ലിൻ: കൊടും തണുപ്പിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ കൗണ്ടികളിൽ യെല്ലോ, ഓറഞ്ച് വാണിംഗുകൾ. 10 ലധികം കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. അയർലൻഡിൽ അന്തരീക്ഷ താപനില മൈനസ് 10 ഡിഗ്രി വരെ താഴ്‌ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കാർലോ, കിൽക്കെന്നി, വിക്ലോ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഇന്ന് വൈകീട്ട് മുതൽ ഓറഞ്ച് മുന്നറിയിപ്പ് പ്രാബല്യത്തിൽവരും. ലെയിൻസ്റ്റർ, കാവൻ, ഡൊണഗൽ,മൊനാഘൻ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, കൊണാച്ച് എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ് ഉള്ളത്.
ഡബ്ലിൻ: വാഹനാപകടത്തിൽ മരിച്ച ജോക്കി പോൾ കാവനിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. തുവാം സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇതിന് മുന്നോടിയായി രണ്ട് ദിവസം പൊതുദർശനം ഉണ്ടാകും. ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെയാണ് കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പോളിന് ജീവൻ നഷ്ടമായത്. മൃതദേഹം നാളെ വൈകീട്ട് ഗ്രോഗൻസ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് അഞ്ച് മുതൽ എട്ട് മണി വരെയാണ് പൊതുദർശനം. ശനിയാഴ്ച രാവിലെ 11.30 ഓടെ തുവാമിലെ അസംപ്ഷൻ കത്തീഡ്രലിൽ സംസ്‌കാരത്തോട് അനുബന്ധിച്ചുളള ശുശ്രൂഷകൾ നടക്കും. ശേഷം ഉച്ചയോടെ മൃതദേഹം സംസ്‌കരിക്കും.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വൻ ലഹരിവേട്ട. കമ്യൂണിറ്റി ലിമെറിക്കിലെ ന്യൂകാസിൽ വെസ്റ്റിന് സമീപമായിരുന്നു സംഭവം. അഞ്ചര ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഹെൻറി സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ ആസ്ഥാനമായുള്ള ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റിലെ അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.പ്രദേശത്തെ വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
