ഡബ്ലിൻ: ഡൗൺസൺ സ്ട്രീറ്റിലെ ഗ്രീൻ ലൈൻ ലുവാസ് സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ പ്രദേശത്തെ കോക്ക്ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നിർത്തിവച്ച സേവനങ്ങളാണ് വീണ്ടും ആരംഭിച്ചത്. അതേസമയം സർവ്വീസുകൾക്ക് താമസം നേരിടാമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു.
ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു ബാറിൽ തീപിടിത്തം ഉണ്ടായത്. പെറുക്കെയിലും പെരിവിഗിലും ഇടയിൽ ആയിരുന്നു സംഭവം. വിവരം ലഭിച്ച ഉടൻ തന്നെ ഇരു ദിശകളിലേക്കുമുള്ള ലുവാസ് സർവ്വീസ് നിർത്തിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ തീ അണയ്ക്കാനുള്ള പ്രവർത്തനവും ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷമാണ് സർവ്വീസുകൾ വീണ്ടും ആരംഭിച്ചത്.
Discussion about this post

