- ജീവിതത്തിൽ സംതൃപ്തി നാലിലൊന്ന് പേർക്ക് മാത്രം; സിഎസ്ഒയുടെ സർവ്വേ പുറത്ത്
- എടയാറിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു
- അഭയാർത്ഥി അപേക്ഷകൾ; ഇയുവിലെ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതായി അയർലൻഡ്
- സൺബെഡുകൾ നിരോധിക്കണം; ശുപാർശയുമായി വിദഗ്ധസംഘം
- ‘ കേരളത്തിൽ നിന്നുള്ള ജിഹാദികളും ക്രിസ്ത്യൻ മിഷനറിമാരും എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ‘ ; മൊണാലിസയുടെ ആരോപണങ്ങൾക്ക് സനോജ് മിശ്രയുടെ മറുപടി
- എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ ; ഒരു യുദ്ധവിമാനവും തകർന്നിട്ടില്ലെന്ന് യുഎസ്
- അനധികൃതമായി ഇന്ധനവില ഉയർത്തരുത്; മുന്നറിയിപ്പുമായി സർക്കാർ
- ഗാർഡകളുടെ സസ്പെൻഷൻ പിൻവലിച്ചു
Author: sreejithakvijayan
ഡബ്ലിൻ: അതിഗംഭീരമായ ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുമായി മിഴി അയർലൻഡ്. ഈ മാസം 10 ന് കാസിൽക്ൻ സെന്റ് ബ്രിഗിഡ്‌സ് ജിഎഎ ക്ലബ്ബിൽ ആണ് പരിപാടി. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ കൊണ്ട് സമ്പന്നമാകും മിഴി അയർലൻഡിന്റെ ആഘോഷരാവ്. വൈകീട്ട് നാല് മണിയോടെ പരിപാടികൾക്ക് തുടക്കമാകും. രാത്രി 10 മണിവരെയാണ് പരിപാടി. ഡിജെയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കുകൊള്ളുന്നവർക്ക് കേരളത്തിന്റെ നാടൻ രുചിയും സംഘാടകർ വിളമ്പുന്നുണ്ട്. കപ്പയും മുളകിട്ട മീൻ കറിയും, കുട്ടനാടൻ താറാവ് സ്റ്റ്യൂവും ഉൾപ്പെടുന്ന നാടൻ ക്രിസ്തുമസ് ഡിന്നറാണ് നൽകുന്നത്.
ഡബ്ലിൻ: ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര നിറവിൽ അയർലൻഡ്. 2026 ലെ മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരം ഐറിഷ് നടി ജെസ്സി ബക്ലി സ്വന്തമാക്കി. ബ്രിട്ടീഷ് നാടകമായ അഡോളസൻസിന് നാല് പുരസ്‌കാരങ്ങളാണ് ഇതുവരെ ലഭിച്ചത്. മികച്ച സഹനടനുള്ള പുരസ്‌കാരം 16 കാരനായ അഡോളസൻസ് താരം ഓവൻ കൂപ്പർ നേടി. സഹതാരങ്ങളായ സ്റ്റീഫൻ ഗ്രഹാം, എറിൻ ഡോഹെർട്ടി എന്നിവർ മികച്ച നടനും മികച്ച സഹനടിയും ആയി തിരഞ്ഞെടുക്കപ്പെട്ടു. കില്ലാർണിയാണ് ബക്ലിയുടെ ജന്മദേശം. ഹാംനെറ്റ് എന്ന ചരിത്ര നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ബക്ലി സ്വന്തമാക്കിയിട്ടുണ്ട്.
ഡബ്ലിൻ: ലോകത്തെ ഏറ്റവും വലിയ ടെലസ്‌കോപ്പിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് ഐറിഷ് പൗരൻ. ഡബ്ലിനിൽ നിന്നുള്ള പ്രൊഫസർ ടോം റേയുടെ നേതൃത്വത്തിലാണ് എക്‌സ്ട്രീം ലാർജ് ടെലസ്‌കോപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയുടെ പ്രസിഡന്റാണ് അദ്ദേഹം. ചിലിയിലെ ആൻഡീസ് പർവ്വതനിരകളിലാണ് ടെലസ്‌കോപ്പ് നിർമ്മിക്കുന്നത്. ഇതിനോടകം തന്നെ റേയുടെ നേതൃത്വത്തിൽ ഇതിന്റെ 70 ശതമാനം പണിയും പൂർത്തിയായി. ടെലസ്‌കോപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ റേ ഐറിഷ് മാധ്യമവുമായി പങ്കുവച്ചിട്ടുണ്ട്. റോമിലെ കൊളോസിയത്തിന്റെ വലിപ്പമാണ് സൂക്ഷ്മ ദർശിനിയ്‌ക്കെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അതിനെക്കാൾ ഉയരമുണ്ട്. വീതി സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ജനന നിരക്ക് കുറയുന്നു. നാഷണൽ എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. അതേസമയം രാജ്യത്ത് പ്രായമായവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നുണ്ടെന്നും എൻഇഎസ്‌സിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2010 ന് ശേഷമുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ടുകൾ. 2010 ന് ശേഷം ജനന നിരക്കിൽ വലിയ കുറവ് ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനന നിരക്ക് കുറയുകയും ഇതേസമയം പ്രായമായവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നത് വലിയ പ്രതിസന്ധിയ്ക്ക് കാരണമായേക്കാമെന്നും എൻഇഎസ്‌സിയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഡബ്ലിൻ: സോഷ്യൽ ജസ്റ്റിസ് അയർലൻഡിന്റെ സഹസ്ഥാപകനും മുൻ ജോയിന്റ് സിഇഒയുമായ സീനിയർ ബ്രിജിഡ് റെയ്‌നോൾഡ്‌സ് അന്തരിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. എസ്‌ജെഐ സിഇഒ ജോൺ മക്‌ഗേഡി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. 2009 മുതൽ ഡോ. സീൻ ഹീലിയോടൊപ്പം സോഷ്യൽ ജസ്റ്റിസ് അയർലൻഡിനെ ബ്രിജിഡ് നയിച്ചു. സർക്കാരുമായും സിവിൽ സമൂഹവുമായും ഇടപഴകുക, സാമൂഹിക നീതി വിഷയങ്ങളിൽ, വാദിക്കുക, അഭിപ്രായമിടുക എന്നിവ ലക്ഷ്യമിട്ടായിരുന്നു 2009 ൽ സോഷ്യൽ ജസ്റ്റിസ് അയർലൻഡിന് രൂപം നൽകിയത്. 2023ൽ, സീനിയർ ബ്രിജിഡ് ജോയിന്റ് സിഇഒ, കമ്പനി സെക്രട്ടറി എന്നീ നിലകളിൽ നിന്ന് വിരമിച്ചു.
ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൈനയിൽ. ഇന്നലെയാണ് അഞ്ച് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ചൈനയിലേക്ക് തിരിച്ചത്. അയർലൻഡും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ഉൾപ്പെടെ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ബെയ്ജിംഗിൽ എത്തിയ അദ്ദേഹം പ്രസിഡന്റ് ഷി ജിൻപിങ്ങുമായും പ്രീമിയർ ലി ക്വിയാങ്ങുമായും കൂടിക്കാഴ്ച നടത്തി. 2012 ന് ശേഷം ആദ്യമായിട്ടാണ് ഐറിഷ് പ്രധാനമന്ത്രി ചൈനയിൽ എത്തുന്നത്.
റോസ്‌കോമൺ: റോസ്‌കോമണിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. റോസ്‌കോമൺ സ്വദേശിയായ യെവ്ഹെൻ ഷുട്ട്കോയാണ് കേസിലെ പ്രതി. 30 വയസ്സുള്ള ജോർദൻ നെവിൻ ആണ് ജനുവരി 1 ന് ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 1997 ലെ വ്യക്തികൾക്കെതിരായ മാരകമല്ലാത്ത കുറ്റകൃത്യങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 4 പ്രകാരമാണ് യെവ്ഹെൻ ഷുട്ട്കോയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യം പോലീസ് കോടതിയെ അറിയിച്ചു. റോസ്‌കോമൺ ജില്ലാ കോടതിയ്ക്ക് മുൻപാകെ ആയിരുന്നു യുവാവിനെ ഹാജരാക്കിയത്. ഇയാളെ ജനുവരി 9 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും പ്രായമേറിയ പുരുഷനായ ജോസഫ് വെസെൽസ്‌കി അന്തരിച്ചു. 107 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 1918 ൽ ആയിരുന്നു ജോസഫിന്റെ ജനനം. ജൂത കുടുംബത്തിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെ ജർമ്മൻകാർ കൊലപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹം മാത്രം അതിജീവിച്ചു. അയർലൻഡിലെ പ്രമുഖ ജ്വല്ലറി ബിസിനസിന് അദ്ദേഹം തുടക്കമിട്ടിരുന്നു.
ലിമെറിക്ക്: ലിമെറിക്കിൽ മയക്കുമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഒരാളെ വിട്ടയച്ച് പോലീസ്. 30 വയസ്സുള്ള സ്ത്രീയെ ആണ് വിട്ടയച്ചത്. ഇവരോടൊപ്പം പോലീസ് അറസ്റ്റ് ചെയ്ത 40 കാരനെ ചോദ്യം ചെയ്തുവരികയാണ്. വെള്ളിയാഴ്ച ബ്രൂറിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ലക്ഷം യൂറോ വിലവരുന്ന കൊക്കെയ്ൻ ഉൾപ്പെടെ 3,10,000 ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. വിട്ടയച്ച സ്ത്രീയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബംഗോറിന് വീടിന് നേരെയുണ്ടായ ആക്രമണം അപായപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പോലീസ്. ദമ്പതികളെ കൊലപ്പെടുത്താനായിരുന്നു കൃത്യം നടത്തിയവർ ലക്ഷ്യമിട്ടിരുന്നത്. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ത്രീയും പുരുഷനും ആയിരുന്നു സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിൽ വീടിന്റെ മുൻഭാഗത്തിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറും കത്തിനശിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
