ഡബ്ലിൻ: അയർലൻഡിൽ ഫോൺ ലൊക്കേഷനുകൾ വിൽപ്പനയ്ക്ക്. പതിനായിരത്തോളം ആളുകളുടെ ലൊക്കേഷനുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഡാറ്റാ ഡിജിറ്റൽ മാർക്കറ്റിംഗ്, പരസ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ആളുകളുടെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതാണ്.
പ്രൈം ടൈം അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. ഏപ്രിലിൽ രണ്ടാഴ്ചയ്ക്കിടെ അയർലൻഡിലെ 64,000 ഫോണുകളുടെ ചലനം സാമ്പിൾ ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഇക്കാര്യം പ്രൈം ടൈം ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനെ അറിയിച്ചിരുന്നു. ഇത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന കാര്യം ആണെന്ന് ആയിരുന്നു കമ്മീഷൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
Discussion about this post

