ഡബ്ലിൻ: അയർലൻഡിൽ ഈ വാരം വരണ്ട കാലാവസ്ഥാ ആയിരിക്കുമെന്ന് മെറ്റ് ഐറാൻ. വെള്ളിയാഴ്ചവരെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ താപനിലയിൽ വർധനവ് ഉണ്ടായിരിക്കില്ല. ഈ വാരം 12 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില. രാത്രി കാലങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ കുറയാം.
ഈ വാരം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മഴയ്ക്ക് ശക്തിയുണ്ടാകില്ല. തണുത്ത കാറ്റും അനുഭവപ്പെടും. കിഴക്കൻ ലെയിൻസ്റ്ററിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്.
Discussion about this post

