കോർക്ക്: വെസ്റ്റ് കോർക്കിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് മുൻ ജിഎഎ താരത്തിന്. അപകടത്തിൽ മരിച്ച ബെർണാഡ് കോളിൻസിന് (66) ജിഎഎ ക്ലബ്ബ് ആദരാഞ്ജലികൾ അർപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു വാഹാനാപകടത്തിൽ ബെർണാഡിന് ജീവൻ നഷ്ടമായത്.
മികച്ച കളിക്കാരൻ എന്ന നിലയിൽ ക്ലബ്ബിന് അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ബെർണാഡ് എന്ന് ജിഎഎ ക്ലബ്ബ് വക്താവ് പറഞ്ഞു. നല്ല കഴിവുള്ള വ്യക്തിയായിരുന്നു. വിരമിച്ചതിന് ശേഷവും ഉപദേശകനായി അദ്ദേഹം തുടർന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ലീപ്പിനും ഡ്രിനാഗിനും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Discussion about this post

