ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. ഇന്നലെയായിരുന്നു നേതാക്കൾപ്പൊക്കമെത്തി നാമനിർദ്ദേശപത്രിക നൽകിയത്. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശം നൽകുന്നതിനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും.
ഇന്നലെ ഉച്ചതിരിഞ്ഞ് ആയിരുന്നു കനോലി ഡബ്ലിനിലെ കസ്റ്റം ഹൗസിൽ എത്തിയത്. രണ്ട് ആൺമക്കളും ഇവർക്കൊപ്പം അവിടെ എത്തിയിരുന്നു. നിലവിൽ സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്സ്, ലേബർ, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ഗ്രീൻ പാർട്ടി മുതലായ പാർട്ടികളുടെ പിന്തുണ കനോലിയ്ക്ക് ഉണ്ട്. കഴിഞ്ഞ ദിവസം കനോലി ഡബ്ലിനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇനി ഒരു മാസം മാത്രമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ഉള്ളത്. അടുത്ത മാസം 24 ന് ആണ് തിരഞ്ഞെടുപ്പ്.

