ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിൽ വമ്പൻ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ജനങ്ങൾ. സാധാരണക്കാരുടെ ജീവത ഭാരം കുറയ്ക്കുന്ന നികുതി ഇളവുകൾ ഉൾപ്പെടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചൈൽഡ് വെൽഫെയർ ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ക്രിസ്തുമസ് കാലയളവിൽ ആറ് ലക്ഷത്തിലധികം രക്ഷിതാക്കൾക്കും 6.227 മില്യൺ കുട്ടികൾക്കും ചൈൽഡ് വെൽഫയർ ബെനിഫിറ്റുകൾ ലഭിച്ചിരുന്നു. ഇക്കുറി ബജറ്റിൽ ഇത് പ്രതീക്ഷിക്കുന്നുണ്ട്. 250 യൂറോയുടെ എനർജി ക്രെഡിറ്റ് നിർത്തലാക്കുന്നതിൽ നിന്നും പിൻവാങ്ങിയേക്കും. ട്യൂഷൻ ഫീസിൽ ഉൾപ്പെടെ ഇളവ് പ്രതീക്ഷിക്കുന്നുണ്ട്.
9.4 ബില്യൺ ചിലവ് വരുന്ന ബജറ്റാണ് സർക്കാർ പ്രഖ്യാപിക്കാനിരിക്കുന്നത്. എന്നാൽ ഇത് അനാവശ്യമാണെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇത്രയും വലിയ തുക ചിലവഴിക്കേണ്ടെന്നാണ് ഉയരുന്ന അഭിപ്രായം.

