ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ നിന്നും കാണാതായ 15 കാരിയ്ക്കായുള്ള അന്വേഷണം തുടർന്ന് പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് ഫോബ് കുഷ് എന്ന കുട്ടിയെ കാണാതായത്. അഞ്ചടി മൂന്ന് ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും കറുത്ത മുടിയും ഉണ്ട്. കാണാതാകുമ്പോൾ സെൽറ്റിക് ടോപ്പും ഗ്രേനിറത്തിലുള്ള ട്രാക്ക്സ്യൂട്ടും ധരിച്ചിരുന്നു.
Discussion about this post

