ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ബൗളിംഗ് ആൻഡ് എന്റർടൈൻമെന്റ് കോംപ്ലക്സ് തുറക്കാൻ തീരുമാനിച്ച് കിംഗ് പിൻ. സിറ്റി സെന്ററിലെ കാസിൽ ലൈനിലാണ് കോംപ്ലക്സ് തുറക്കുക. ഇക്കാര്യം കിംഗ് പിൻ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ അയർലൻഡിൽ ആദ്യമായിട്ടാണ് യുകെ ആസ്ഥാനമായുള്ള കിംഗ് പിൻ ചുവടുറപ്പിക്കുന്നത്.
മില്യൺ കണക്കിന് പൗണ്ട് ചിലവിട്ടാണ് കോംപ്ലക്സിന്റെ നിർമ്മാണം. 30,000 ചതുരശ്ര അടിയിലാണ് ഭീമൻ കോംപ്ലക്സ് ഒരുങ്ങുന്നത്. കോംപ്ലക്സിന്റെ വരവ് 50 പുതിയ തൊഴിലുകൾ ബെൽഫാസ്റ്റിൽ സൃഷ്ടിക്കും. നവംബറോടെ കോംപ്ലക്സ് പ്രവർത്തന സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ. 15 ടെൻ പിൻ ബൗളിംഗ് ലൈനുകൾ ഇവിടെ ഉണ്ടാകും. ഇതിന് പുറമേ മറ്റ് ഗെയിമിംഗ് സൗകര്യവും ഉണ്ട്. ഇതിനോട് ചേർന്ന് റെസ്റ്റോറന്റും സജ്ജമാക്കുന്നുണ്ട്.

