- ഗാർഡകളുടെ സസ്പെൻഷൻ പിൻവലിച്ചു
- നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന് അന്തരിച്ചു
- യു.പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമര്ശം ; നടപടിയെടുക്കാന് നിര്ദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
- കോർക്കിൽ കൂടുതൽ പരിപാടികൾ; പ്രഖ്യാപനവുമായി ജോവാൻ മക്നാലി
- ഇലക്ട്രിക് സ്ക്രാംബ്ലർ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു
- ഒഫാലിയിലെ തീപിടിത്തം; ദുരൂഹതയില്ലെന്ന് പോലീസ്
- ‘അങ്ങനങ്ങ് പോയാലോ?‘ പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ ഹോർമുസിൽ തടഞ്ഞിട്ട് ഇറാൻ
- പാകിസ്ഥാനെ പോലെ ഇറാൻ യുദ്ധത്തിൽ ഇടനിലക്കാരനാകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ
Author: sreejithakvijayan
അർമാഗ്: കൗണ്ടി അർമാഗിൽ ഉണ്ടായ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 28 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ന്യൂഇയർ രാവിലെ ബാൻബ്രിഡ്ജ്, ലുർഗാൻ എന്നിവിടങ്ങളിൽ ആയിരുന്നു ഇവർ മോഷണം നടത്തിയത്. 5166 യൂറോയുടെ സാധനങ്ങൾ ഇവർ വിവിധ ഷോപ്പുകളിൽ നിന്നും മോഷ്ടിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
മീത്ത്: റേഡിയോ അവതാരകനും എഴുത്തുകാരനുമായ ജോൺ ക്വിൻ അന്തരിച്ചു. 84 വയസ്സായിരുന്നു. മകനാണ് മരണവിവരം പങ്കുവച്ചത്. വാർധക്യസഹജമായ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച ഡബ്ലിനിലാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഗാൽവെയിലെ ക്ലാരിൻബ്രിഡ്ജിൽ സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകളും പൊതുദർശനവും ഉണ്ടാകും.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ആദ്യ ക്രിസ്തുമസ് ബേബിയായി മലയാളി ദമ്പതികളുടെ പെൺകുഞ്ഞ്. തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനു മാത്യു- ജസ്‌ന ആന്റണി ദമ്പതികളുടെ മകൾ മീറ മരിയ മനുവാണ് ക്രിസ്തുമസ് ദിനത്തിൽ ജനിച്ചത്. ഡിസംബർ 25 ന് പുലർച്ചെ 12.25 ഓടെയായിരുന്നു മീറയുടെ ജനനം. ഡണ്ടൊണാൾഡിലെ അൾസ്റ്റർ ആശുപത്രിയിൽ ആണ് മീറ ജനിച്ചത്. ക്രിസ്തുമസ് ദിനത്തിലെ ആദ്യ കുഞ്ഞിന് ആശുപത്രി അധികൃതരും വൻ സ്വീകരണം നൽകി. ഡിസംബർ 29 ന് ആയിരുന്നു ജസ്‌നയുടെ പ്രസവം ഡോക്ടർമാർ നിശ്ചയിച്ചിരുന്നത്. എന്നാൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 24 ന് അർധരാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മീറ.
ഡബ്ലിൻ: അഭിഷേകാഗ്നി വചന ശുശ്രൂഷകൾ ഇന്ന് നടക്കും. ഡബ്ലിനിലെ സെന്റ് ലൂക്ക് ദേവാലയത്തിൽ ഉച്ചയ്ക്ക് ഒന്നര മുതൽ അഞ്ച് മണിവരെയാണ് പരിപാടി. ശുശ്രൂഷയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും ദേവാലയത്തിൽ പൂർത്തിയായി. ഫാ. സേവ്യർ ഖാൻ വട്ടായിയുടെ നേതൃത്വത്തിലുള്ള അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസിട്രിയാണ് വചന ശുശ്രൂഷകൾ ഒരുക്കുന്നത്. കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും എഎഫ്‌സിഎം ശുശ്രൂഷകരും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. മലയാളത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
മീത്ത്: കൗണ്ടി മീത്തിലെ ദുലീക്കിൽ കാറുകൾ കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വിദഗ്ധസംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എട്ടോളം വാഹനങ്ങളാണ് കത്തിനശിച്ചത്. മെയിൻ സ്ട്രീറ്റിലെ കാർ പാർക്കിംഗ് ഏരിയയിൽ കഴിഞ്ഞ ദിവസം രാത്രി 10.50 ഓടെയായിരുന്നു സംഭവം. ഭാഗ്യവശാൽ ആർക്കും പരിക്കില്ല. സംഭവം കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെടമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി സംഭവ സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
ലോഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. എഡ്ജ്വർത്ത്സ്ടൗണിന് സമീപം എൻ4ൽ ആയിരുന്നു അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് കാറുകളും ഒരു വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മറ്റൊരു 30 കാരന് കൂടി പരിക്കുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലിമെറിക്ക്: അയർലൻഡിൽ രണ്ടിടങ്ങളിലായി ലഹരി വേട്ട. മൂന്ന് ലക്ഷത്തിലധികം യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലിമെറിക്കിലെ ബ്രൂറിയിലുള്ള വീട്ടിലും കോർക്കിലെ ചാർലെവില്ലെയിലുള്ള വീട്ടിലും ആയിരുന്നു പരിശോധന. ബ്രൂറിയിലുള്ള വീട്ടിൽ നിന്നും കഞ്ചാവ്, കൊക്കെയ്ൻ, സനാക്‌സ് ഗുളികകൾ, ആംഫെറ്റാമൈനുകൾ എന്നിവ പിടിച്ചെടുത്തു. ചാർലെവില്ലെയിലുള്ള വീട്ടിൽ നടത്തിയ തുടർ പരിശോധനയിൽ കൊക്കെയ്ൻ, കഞ്ചാവ്, തൂക്ക തുലാസുകൾ, മയക്കുമരുന്ന് സാമഗ്രികൾ എന്നിവയാണ് പിടിച്ചെടുത്തത്. 30 വയസ്സുള്ള സ്ത്രീയും 40 വയസ്സുള്ള പുരുഷനുമാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.
ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൈനയിലേക്ക്. പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായിട്ടാണ് അദ്ദേഹം ചൈനയിലേക്ക് പോകുന്നത്. നേരത്തെ ചൈന അയർലൻഡിന്റെ ശത്രുവല്ലെന്നും മിത്രമാണെന്നും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. 14 വർഷത്തിനിടെ ആദ്യമായിട്ടാണ് ചൈനയിൽ ഒരു ഐറിഷ് നേതാവ് സന്ദർശനം നടത്തുന്നത്. ഇത് ചൈന- അയർലൻഡ് ബന്ധപ്പെത്തിലെ നിർണായക ഏടായി മാറും. അഞ്ച് ദിവസം മീഹോൾ മാർട്ടിൻ ചൈനയിൽ ഉണ്ടാകും. ഈ വേളയിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായും നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാവോ ലെജിയുമായും കൂടിക്കാഴ്ച നടത്തും. ഷാങ്ഹായും സന്ദർശിക്കും.
ഡബ്ലിൻ: അയർലൻഡിൽ കൊടും തണുപ്പിനെ തുടർന്നുള്ള മുന്നറിയിപ്പ് പ്രാബല്യത്തിൽ. ഇന്നലെ വൈകീട്ട് മുതൽ നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് രാവിലെ 11 മണിവരെ തുടരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്നും വരും ദിവസങ്ങളിലും അന്തരീക്ഷ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് നാല് ഡിഗ്രി സെൽഷ്യസ് വരെ താഴും. കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. ഈ കൗണ്ടികളിൽ അതിശൈത്യത്തോടൊപ്പം മഞ്ഞ് വീഴ്ചയ്ക്കും ഐസിനും സാധ്യതയുണ്ട്. വടക്കൻ അയർലണ്ടിൽ, ശനിയാഴ്ച രാത്രിയിൽ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില താഴും.
ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ വർഷം നവംബർമാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ രാജ്യത്ത് 16,996 ഭവന രഹിതർ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ഒക്ടോബർ മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഭവന രഹിതരുടെ എണ്ണത്തിൽ 230 പേരുടെ വർധനവ് ഉണ്ടായി. അയർലൻഡിൽ 11,675 മുതിർന്നവർക്ക് വീടില്ല. 5,321 കുട്ടികളും വീടില്ലാത്തവരാണ്. ഓരോ മാസവും ഭവന രഹിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് സൈമൺ കമ്യൂണിറ്റീസ് ഓഫ് അയർലൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബെർ ഗ്രോഗൻ കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
