ഡബ്ലിൻ: ഇ- സ്കൂട്ടറുകളെ അപേക്ഷിച്ച് ഇ- ബൈക്കുകൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സുരക്ഷാ വിദഗ്ധർ. നഗരങ്ങളിൽ ഇ- സ്കൂട്ടറുകളെ അപേക്ഷിച്ച് ഇ- ബൈക്കുൾ കൂട്ടിയിടിക്കാനുള്ള സാധ്യത എട്ട് മടങ്ങ് അധികമാണെന്നാണ് ഇവർ വ്യക്തമാക്കുന്നത്. അടുത്തിടെ പുറത്തുവന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ അയർലൻഡിൽ നിരവധി ഇ- സ്കൂട്ടർ അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇ- സ്കൂട്ടറുകളും ഇ-ബൈക്കുകളും താരതമ്യം ചെയ്യുമ്പോൾ കൂട്ടിയിടിക്കാനും അപകടം ഉണ്ടാകാനും കൂടുതൽ സാധ്യത ഇ- ബൈക്കുകൾക്കാണ്. കേൾക്കുന്നവർക്ക് വളരെ അതിശയം തോന്നുന്ന കാര്യമാണ് ഇതെങ്കിലും പഠനങ്ങൾ ഇക്കാര്യം സാധൂകരിക്കുന്നുണ്ട്. സ്വീഡനിലെ ചാൽമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ പുതിയ പഠനം ഇതിന് ഉദാഹരണമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

