- ഗാർഡകളുടെ സസ്പെൻഷൻ പിൻവലിച്ചു
- നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന് അന്തരിച്ചു
- യു.പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമര്ശം ; നടപടിയെടുക്കാന് നിര്ദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
- കോർക്കിൽ കൂടുതൽ പരിപാടികൾ; പ്രഖ്യാപനവുമായി ജോവാൻ മക്നാലി
- ഇലക്ട്രിക് സ്ക്രാംബ്ലർ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു
- ഒഫാലിയിലെ തീപിടിത്തം; ദുരൂഹതയില്ലെന്ന് പോലീസ്
- ‘അങ്ങനങ്ങ് പോയാലോ?‘ പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ ഹോർമുസിൽ തടഞ്ഞിട്ട് ഇറാൻ
- പാകിസ്ഥാനെ പോലെ ഇറാൻ യുദ്ധത്തിൽ ഇടനിലക്കാരനാകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ നിന്നും മാലിന്യം ശേഖരിക്കുന്ന സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഫിൻ ഗെയിൽ നേതാവ്. മാലിന്യ ശേഖരണത്തിന് കമ്പനികൾ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കണമെന്ന് ഡൺ ലാവോഘെയർ ടിഡി ബാരി വാർഡ് പറഞ്ഞു. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ലോറികളുടെ പിന്നിൽ കുടുങ്ങി ജോലിയ്‌ക്കെത്താൻ വൈകുന്നുവെന്ന പരാതിയുമായി പ്രദേശവാസികൾ തന്റെ ഓഫീസിൽ എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതൊരു വലിയ പ്രശ്‌നം ആണ്. രാവിലെ 8 നും 9 നും ഇടയിൽ നഗരത്തിലെ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടും. ഇതിനിടയിലേക്ക് എത്തുന്ന വലിയ ലോറികൾ ജോലിക്കാർക്ക് മാത്രമല്ല കുട്ടികൾക്കും ബുദ്ധിമുട്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ശൈത്യകാലമെന്നാൽ അയർലൻഡിൽ പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. ഫ്‌ളൂവും മറ്റ് രോഗങ്ങളും ഈ കാലത്താണ് വ്യാപകമായി പടരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് എച്ച്എസ്ഇ. ഫ്‌ളൂവിനൊപ്പം നോറോവൈറസും രാജ്യത്ത് വ്യാപകമായി പടരുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനാൽ നോറോവൈറസിന്റെ പ്രധാന ലക്ഷണങ്ങളായ ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം എന്നാണ് എച്ച്എസ്ഇ നിർദ്ദേശിക്കുന്നത്. മലിനമായ ജലം, ഭക്ഷണം എന്നിവ ഉള്ളിൽ ചെല്ലുന്നതും രോഗികളുമായുള്ള സമ്പർക്കവും രോഗം പടരാൻ ഇടയാക്കും.
മെൽബൺ/ കാവൻ: പുതുവത്സര ദിനത്തിൽ ഓസ്‌ട്രേലിയയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കാവൻ കൗണ്ടിയിലെ ബല്ലിനാഗിൽ നിന്നുള്ള ഷോൺ കീനിയാണ് മരിച്ചത്. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഗ്രേറ്റ് ബാരിയർ റീഫിന് സമീപമുള്ള വൈറ്റ്ഹാവൻ ബീച്ചിൽ നിന്നായിരുന്നു കീനിയുടെ മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് പരാമർശിച്ച് റിപ്പോർട്ടും തയ്യാറാക്കും.
ലെയിൻസ്റ്റർ: ലെയിൻസ്റ്റർ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ മലയാളിത്തിളക്കം. ലെയിൻസ്റ്റർ സ്‌കൂൾസ് ചെസ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ മലയാളി സഹോദരങ്ങൾ വിജയം സ്വന്തമാക്കി. ഏഞ്ചൽ ബോബി, ഏയ്ഡൻ ബോബി എന്നിവരാണ് അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയത്. ഏഞ്ചൽ ബോബി യു16 ഗേൾസ് ലെയ്ൻസ്റ്റർ ചാമ്പ്യൻഷിപ്പും ഏയ്ഡൻ ബോബി യു12 ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. മുസ്റ്റർ ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് 2025 ലും ഇരുവരും ചാമ്പ്യന്മാരായിരുന്നു.
കെറി: കൗണ്ടി കെറിയിൽ വാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം. ഹെഡ്ഫോർഡിലെ നോക്ക്ഡൂറാഗിൽ എൽ 3013 ൽ ആയിരുന്നു അപകടം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. പരിശോധനയുടെ ഭാഗമായി റോഡ് അടച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് ഫോറൻസിക് കൊളിഷൻ ഇൻവെസ്റ്റിഗേറ്റർമാർ പരിശോധന നടത്തും. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. 30 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ ജീവൻ നഷ്ടമായത്. റോസ്‌കോമണിലെ ബല്ലാഗഡീനിലെ ബാരക്ക് സ്ട്രീറ്റിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ റോസ്‌കോമൺ ജില്ലാ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ഐറിഷ് ഡ്രൈവർമാരുടെ അമിത വേഗതയ്ക്ക് പൂട്ടിടാൻ സർക്കാർ. നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷാനടപടികൾ കർശനമാക്കും. ജൂനിയർ ട്രാൻസ്‌പോർട്ട് മന്ത്രി സീൻ കാനി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. നിയമ ലംഘനത്തിന് നൽകുന്ന പിഴ തുക വർധിപ്പിക്കും. പെനാൽറ്റി പോയിന്റുകൾ മൂന്നിൽ നിന്നും ഏഴായി ഉയർത്തും. തുടർച്ചയായ നിയമ ലംഘനങ്ങൾക്ക് ശക്തമായ നടപടികൾ സ്വീകരിക്കാനും ആലോചനയുണ്ട്. റോഡപകടങ്ങളിൽപ്പെട്ട് കഴിഞ്ഞ വർഷം 190 പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് സർക്കാർ കർശന നടപടികളുമായി രംഗത്ത് എത്തുന്നത്.
ഡബ്ലിൻ: അയർലൻഡിൽ മഞ്ഞുകാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. അടുത്ത വാരം ശക്തമായ മഞ്ഞുകാറ്റ് വീശിയടിക്കുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അതേസമയം അടുത്ത വാരം കൂടി അയർലൻഡിൽ മഞ്ഞ് വീഴ്ചയും അതിശൈത്യവും തുടരും. തിങ്കളാഴ്ച മുതൽ വിവിധ ഭാഗങ്ങളിൽ മഞ്ഞുകാറ്റ് അനുഭവപ്പെടും. തണുപ്പിന്റെ കാഠിന്യം വർധിക്കും. അടുത്ത ആഴ്ച അസ്ഥിരകാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
ഡബ്ലിൻ: ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് എഐബി (അലീഡ് ഐറിഷ് ബാങ്ക് ). ആപ്പിന് സാങ്കേതിക പ്രശ്‌നം നേരിട്ടതിനെ തുടർന്നാണ് ബാങ്ക് ഖേദം പ്രകടിപ്പിച്ചത്. ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്ക് ആയിരുന്നു കഴിഞ്ഞ ദിവസം ആപ്പിന് തകരാർ അനുഭവപ്പെട്ടത്. ലോഗ് ഇൻ ചെയ്യാനും നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടു. ഇതിന് പുറമേ ഒതന്റിക്കേഷനുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് കഴിഞ്ഞിരുന്നില്ല. സാങ്കേതിക പ്രശ്‌നം നേരിട്ടതിന് പിന്നാലെ ഉപഭോക്താക്കൾ രംഗത്ത് വന്നിരുന്നു.
ടൈറോൺ: കൗണ്ടി ടൈറോണിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. ഇതുവരെ യുവാവിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാൽ പോലീസ് പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചു. കുക്ക്‌സ്ടൗൺ സ്വദേശിയായ 21 വയസ്സുള്ള ടെയ്‌ലർ സ്റ്റുവർട്ടിനെയാണ് കാണാതെ ആയത്. ജനുവരി 1 നാണ് 21 കാരനെ അവസാനമായി കണ്ടത്. ചർച്ച് ഹൈറ്റ്‌സ് മേഖലയിൽ ആയിരുന്നു ഇയാൾ അവസാനമായി എത്തിയത് എന്നാണ് പോലീസ് അറിയിക്കുന്നത്. ടെയ്‌ലറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
