ഡബ്ലിൻ: പലസ്തീന്റെ നിലവിലെ അവസ്ഥയിൽ ഇസ്രായേലിനെയും ഹമാസിനെയും ഒരുപോലെ പഴിച്ച് സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർത്ഥി കാതറിൻ കനോലി. യുദ്ധത്തിൽ ഇസ്രായേലിനും ഹമാസിനും ഒരുപോലെ പങ്കുണ്ട്. ഉത്തരവാദിത്വം ഇരുകൂട്ടർക്കും ഉണ്ടെന്നും കനോലി പറഞ്ഞു. പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു കനോലിയുടെ പ്രതികരണം.
പലസ്തീനിലെ കൂട്ടക്കുരുതി എത്രയും വേഗം അവസാനിക്കണം. ഇരു കൂട്ടരും ആയുധം താഴെവയ്ക്കാതെ ഇത് സാധ്യമാകില്ല. ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. എന്നാൽ പ്രതികരിക്കുന്നതിൽ ഇസ്രായേലിന് ആകട്ടെ നിയന്ത്രണം നഷ്ടമായിയെന്നും കനോലി വ്യക്തമാക്കി.
Discussion about this post

