ഡബ്ലിൻ: അയർലൻഡിൽ മത്സ്യബന്ധനം സംബന്ധിച്ച പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ. വലിയ ട്രോളറുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് ഇനി മുതൽ നിയന്ത്രണമുണ്ടാകും. തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ പരിധിയിൽ വലിയ ട്രോളറുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് ശിക്ഷാർഹമാണ്.
ഫിഷറീസ് മന്ത്രി ടിമ്മി ഡൂലിയാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തുവിട്ടത്. 18 മീറ്ററിൽ നീളമുള്ള മത്സ്യബന്ധന ബോട്ടുകൾ, പ്രത്യേക വലകൾ എന്നിവ ഉപയോഗിച്ച് കരയ്ക്ക് സമീപം മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം അടുത്ത വർഷം സെപ്റ്റംബർ അവസാനം വരെ വലിയ കപ്പലുകൾക്ക് 2,000 ടൺ സ്പ്രാറ്റ് പിടിക്കാനുള്ള പരിധി അനുവദിച്ചു.
രാജ്യത്തുടനീളമുള്ള ബിസിനുകൾക്ക് പ്രോത്സാഹനം നൽകി മത്സ്യസമ്പത്തിന്റെ കൂടുതൽ വിതരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങൾ. പുതിയ നിയമങ്ങൾ ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ഗുണം ചെയ്യും.

